Follow Us On

19

April

2024

Friday

ബുർക്കിനോ ഫാസോയിൽ സഭയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം: സമാധാന പ്രതീക്ഷയിൽ ക്രൈസ്തവർ

ബുർക്കിനോ ഫാസോയിൽ സഭയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം: സമാധാന പ്രതീക്ഷയിൽ ക്രൈസ്തവർ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും രാജ്യത്ത് ബുർക്കിനോ ഫാസോ ഭരണകൂടം പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ച നടപടിയെ പ്രതീക്ഷയോടെ വരവേറ്റ് വിശ്വാസീസമൂഹം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് പേരുകേട്ട ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയുമായി ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ ഉടമ്പടി സ്ഥാപിച്ചത്.

രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുന്ന ഉടമ്പടി വത്തിക്കാനിൽ വെച്ചാണ് ഒപ്പുവെച്ചത്. രാഷ്ട്രത്തിന്റെയും സഭയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആദരിച്ചുകൊണ്ട് ഇരുവിഭാഗവും പൊതുനന്മ പരിപോഷിപ്പിക്കാൻ ഉടമ്പടി സഹായമാകുമെന്നാണ് പ്രതീക്ഷ.

വത്തിക്കാന്റെ വിദേശകാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും ബുർക്കിനോ ഫാസോ വിദേശകാര്യ- സഹകരണ മന്ത്രി ആൽഫ ബാരിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒരിക്കൽ ഫ്രാൻസിന്റെ കോളനിയായിരുന്ന ബുർക്കിനോ ഫാസോയിൽ ഇന്ന് ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുകയാണ്.

കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽമാത്രം വൈദികൻ ഉൾപ്പെടെ 15ൽപ്പരം ക്രൈസ്തവരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?