Follow Us On

18

November

2019

Monday

മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ദൈവനാമത്തിന്റെ അവഹേളനം: പാപ്പ

മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ദൈവനാമത്തിന്റെ അവഹേളനം: പാപ്പ

വത്തിക്കാൻ സിറ്റി: മതത്തിന്റെ പേരിൽ ജീവിതങ്ങളെയും പ്രത്യാശകളെയും തകർക്കുന്നത് ദൈവനാമത്തെ അവഹേളിക്കലാണെന്ന് ഫ്രാൻസിസ് പാപ്പ. ദൈവനാമത്തെ നിന്ദിക്കുന്നവരുടെ ആക്രമണങ്ങളെ ജയിക്കാൻ ശക്തമാണ് സാഹോദര്യം ശക്തമായ ആയുധമാണെന്നും പാപ്പ പറഞ്ഞു.അർജന്റീനയുടെ തലസ്ഥാനവും പാപ്പയുടെ ജന്മദേശവുമായ ബുവനേഴ്‌സ് ഐരിസിൽ 1994 ജൂലൈ 18ൽ ഉണ്ടായ ബോംബ് ആക്രമണത്തിന്റെ 25^ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ.

യഹൂദരുടെ സംഘടനാ ആസ്ഥാനത്തുണ്ടായ ബോബാക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും 200ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതും യുദ്ധത്തിലേക്കു നയിക്കുന്നതും മതമല്ല. മറിച്ച്, യുക്തിഹീനമായ പ്രവൃത്തികൾ ചെയ്യുന്നവരുടെ ഹൃദയങ്ങളിലുള്ള ഇരുട്ടാണെന്ന് പാപ്പ കുറ്റപ്പെടുത്തുന്നു.

ബോംബ് സ്‌ഫോടനമുണ്ടായ ആ ദിനത്തിലെന്നപോലെതന്നെ, ആ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി ഇന്നും താൻ ഇന്നും ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരങ്ങളെപ്പോലെ ഒന്നിച്ചു ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഈ സാഹോദര്യം ഭൂമിശാസ്ത്രപരവും സൈദ്ധാന്തികവുമായ എല്ലാ അതിരുകളെയും ഉല്ലംഘിക്കുന്നതാണ്.

ഈ സാഹോദര്യാവബോധത്തോടൊപ്പം തന്നെ ആദരവിന്റെയും സഹിഷ്ണുതയുടെയും മൂല്യവും വരും തലമുറകൾക്ക് നാം കൈമാറണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?