Follow Us On

18

April

2024

Thursday

യേശുവിനു വേണ്ടി ജീവിക്കാൻ തീരുമാനമെടുത്തുവെങ്കിൽ നിങ്ങൾ സ്വർഗത്തിലായിരിക്കും:ഫാദർ മൈക്ക് ഷ്മിറ്റ്സ്

യേശുവിനു വേണ്ടി ജീവിക്കാൻ തീരുമാനമെടുത്തുവെങ്കിൽ നിങ്ങൾ സ്വർഗത്തിലായിരിക്കും:ഫാദർ മൈക്ക് ഷ്മിറ്റ്സ്

മിസോറി: അമേരിക്കയിലെ  കത്തോലിക്കാ യുവജനങ്ങൾക്ക് പുത്തനുണർവേകി  മിസോറി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സ്റ്റൂവൻവില്ലേ കോൺഫറൻസിൽ ഫാദർ മൈക്ക് ഷ്മിറ്റ്സ് സ്വർഗത്തെ കുറിച്ച്  പങ്കുവെച്ച സന്ദേശങ്ങൾ യുവജനങ്ങൾക്ക്  അനുഭവവേദ്യമായി. നിങ്ങൾ മരിച്ച്  ദൈവത്തിനു മുമ്പിൽ നിൽക്കുമ്പോൾ യേശുവിനു വേണ്ടി ജീവിക്കാൻ തീരുമാനമെടുത്തുതായിരിക്കും സ്വർഗ്ഗത്തിൽ കയറാൻ ഏറ്റവും വലിയ യോഗ്യതയായി ദൈവം പരിഗണിക്കുകയെന്ന്   ആയിരക്കണക്കിനു വരുന്ന യുവജനങ്ങളോടായി അദ്ദേഹം പറഞ്ഞു.

ദൈവം ആരെയും നരകത്തിലേക്ക്  അയക്കില്ലെന്നും, എന്നാൽ സ്വർഗം  തെരഞ്ഞെടുക്കണമോ നരകം തെരഞ്ഞെടുക്കണമോ എന്ന  തീരുമാനമെടുക്കാൻ  ദൈവം ഓരോ വ്യക്തികൾക്കും  സ്വാതന്ത്ര്യം നൽകുമെന്നും ഫാദർ മൈക്ക് പറഞ്ഞു.  അമേരിക്കയിലെ പ്രശസ്തമായ സ്റ്റൂവൻവില്ലേ യൂണിവേഴ്സിറ്റിയുടെ  സഹകരണത്തോടെയാണ് രാജ്യത്തെ വിവിധ സർവകലാശാലകളിൽ  എല്ലാവർഷവും പ്രശസ്തരായ  കത്തോലിക്കാ പ്രഭാഷകർ പങ്കെടുക്കുന്ന  കോൺഫറൻസ് നടക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?