Follow Us On

28

March

2024

Thursday

‘സെന്റ് അഗസ്റ്റിന്’ ഫേസ്ബുക്കിൽ വിലക്ക്; എഫ്.ബി തെറ്റ് തിരുത്തുവരെ പോരാടുമെന്ന് ബൈറ്റിനെല്ലി

‘സെന്റ് അഗസ്റ്റിന്’ ഫേസ്ബുക്കിൽ വിലക്ക്; എഫ്.ബി തെറ്റ് തിരുത്തുവരെ പോരാടുമെന്ന് ബൈറ്റിനെല്ലി

ബ്രിട്ടൺ: സെന്റ് അഗസ്റ്റിന്റെ ഉദ്ധരണി വിവരിക്കുന്ന പോസ്റ്റ് നിരോധിച്ച ഫേയ്സ്ബുക്കിന്റെ വിവാദ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശുദ്ധരുടെ മൊഴികൾ വിദ്വേഷ പരാമർശമല്ലെന്ന് എഫ്.ബി മനസിലാക്കുംവരെ പോരാടാനുള്ള തീരുമാനത്തിലാണ് പ്രോ ലൈഫ് പ്രവർത്തകൻ ഡൊമെനിക്കോ ബെറ്റിനെല്ലി. എഫ്.ബി നിരോധനം തുടരുകയാണെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പരാമർശമാണെന്ന് ആരോപിച്ചാണ്, ഡൊമെനിക്കോ ബെറ്റിനെല്ലി പോസ്റ്റ് ചെയ്ത സെന്റ് അഗസ്റ്റിന്റെ ഉദ്ധരണി എഫ്. ബി നീക്കം ചെയ്തത്. എന്നാൽ സെന്റ് അഗസ്റ്റിന്റെ ഉദ്ധരണിയിൽ എന്ത് വിദ്വേഷമാണുള്ളതെന്ന് എഫ്.ബി വ്യക്തമാക്കിയിട്ടില്ലെന്നും ഡൊമെനിക്കോ പറയുന്നു.

‘നന്മയിൽ ജീവിച്ചാൽ, നമ്മുടെ ജീവിതം ഒരിക്കലും പാപരഹിതമാകും എന്ന് കരുതരുത്. നാം ക്ഷമ യാചിച്ചാൽ മാത്രമേ, നമ്മുടെ ജീവിതം അനുഗ്രഹീതമാകൂ. എന്നാൽ മനുഷ്യൻ പ്രത്യാശയില്ലാത്ത സൃഷ്ടിയാണ്, അവൻ സ്വജീവിതത്തിൽ ചെയ്യുന്ന പാപങ്ങളിൽനിന്ന് എത്രത്തോളംശ്രദ്ധ തിരിക്കുന്നുവോ, അത്രത്തോളം മറ്റുള്ളവരുടെ പാപ ജീവിതത്തിൽ ശ്രദ്ധയൂന്നാൻ ശ്രമിക്കും. അവർ തെറ്റ് തിരുത്താൻ തയാറല്ല മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുക,’ എന്ന ഉദ്ധരണിയാണ് എഫ്.ബി നീക്കം ചെയ്തത്.

‘നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?,’ (വി. മത്തായി 7: 3) എന്ന തിരുവചനത്തെ ആസ്പദമാക്കി തയാറാക്കിയ ഉദ്ധരണിയുടെ എതു ഭാഗമാണ് പ്രകോപിപ്പിച്ചതെന്ന് എഫ് അധികൃതർ വ്യക്തമാക്കാത്തതും വിവാദമായിട്ടുണ്ട്. പോസ്റ്റ് നിരോധിച്ചതിന് തൊട്ടുപിന്നാലെ അപ്പീൽ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?