Follow Us On

26

January

2020

Sunday

മുംബൈ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി സെന്റ് ജൂഡ് ഇടവക

മുംബൈ ദുരന്തം:  രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി സെന്റ് ജൂഡ് ഇടവക

മുംബൈ: ദിവസങ്ങളോളം നീണ്ട മഴയെത്തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വടക്കന്‍ പ്രദേശമായ മലാദില്‍ മതില്‍ ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോള്‍ സഹായിക്കാന്‍ ആദ്യമെത്തിയവരില്‍ സംഭവസ്ഥലത്തിന് സമീപത്തെ സെന്റ് ജൂഡ് ദൈവാലയ വികാരിയും ഇടവകാംഗങ്ങളും. ഇടവക വികാരിയായ ഫാ. വാര്‍ണര്‍ ഡിസൂസയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവം അറിഞ്ഞയുടനെ എണ്ണൂറോളം വരുന്ന ഇടവകാംഗങ്ങള്‍ മുഴുവനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി രംഗത്തിറങ്ങി. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. മുറിവേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സാ ചിലവുകള്‍ക്കും മറ്റുമായും ആവശ്യമായ പണം ഓരോരുത്തര്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്തു; ഫാ. വാര്‍ണര്‍ ഡിസൂസ പറഞ്ഞു.
”സംഭവത്തെത്തുടര്‍ന്ന് കത്തോലിക്ക വിശ്വാസികളില്‍ നിന്നും ലഭിച്ച പ്രതികരണം വളരെ മികച്ചതായിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവും പരിചരണവും നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് വിശ്വാസികളുടെ നാനൂറോളം സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ വാഗ്ദാനങ്ങളുമായി നിരവധി ഫോണ്‍ കോളുകളും ഉണ്ടായിരുന്നു. അതോടൊപ്പം, മുംബൈ അതിരൂപതയിലെ എല്ലാ വൈദികരും അടിയന്തിര സഹായത്തിനായി പണം അയക്കുകയും അവരവരുടേതായ ഇടവകകളില്‍ നിന്നും കൂടുതല്‍ തുക സമാഹരിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.” അദ്ദേഹം വെളിപ്പെടുത്തി.
ഭക്ഷണം, കുടകള്‍, ഫഌഷ് ലൈറ്റുകള്‍ തുടങ്ങിയവ ദുരന്തദിവസം തന്നെ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നു. ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കുന്നത് ഇപ്പോഴും തുടരുന്നുണ്ട്.
ദുരന്തം സംഭവിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ഇവിടെനിന്നും അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അടുത്ത ഇടവകയായ ‘ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ്’ല്‍ നിന്നും എത്തിയ യുവാക്കളും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലെ അംഗങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു; ഫാ. വാര്‍ണര്‍ ഡിസൂസ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?