Follow Us On

18

April

2024

Thursday

വൈദികവൃത്തിയുടെ 50 വർഷത്തിന്റെ നിറവിൽ കർദിനാൾ റോബർട്ട് സാറ

വൈദികവൃത്തിയുടെ 50 വർഷത്തിന്റെ നിറവിൽ കർദിനാൾ റോബർട്ട് സാറ

വൈദികവൃത്തിയുടെ അനുഗ്രഹീതമായ 50 വർഷങ്ങൾ പൂർത്തിയാക്കി കർദിനാൾ റോബർട്ട് സാറ. 1969 ജൂലൈ 17നാണ് കർദിനാൾ സാറ പൗരോഹിത്യം സ്വീകരിക്കുന്നത്. സെമിനാരിയിൽ ചേർന്നപ്പോൾ മുതലുള്ള അനുഗ്രഹ വഴികൾ അവിസ്മരണീയമാണെന്നും പരിശുദ്ധ പിതാവിനോടും സഭയോടും ഇക്കാലമത്രയും താൻ വിശ്വസ്തതയോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും കർദിനാൾ വ്യക്തമാക്കി. നിലവിൽ കത്തോലിക്ക സഭയുടെ കൂദാശകൾക്കും ആരാധനക്കും വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനാണ് കർദിനാൾ സാറ.

കർദിനാൾ സാറയുടെ ചെറുപ്പകാലത്ത് വൈദ്യുതിബന്ധം പോലുമില്ലാത്ത തന്റെ നാട്ടിൽ ഇരുട്ടിന്റെ മറവിലിരുന്ന് മണിക്കുറുകളോളം പ്രാർത്ഥിച്ചുകൊണ്ടിരുന്ന മിഷനറിമാരായിരുന്നു പുരോഹിതനാകണമെന്ന ആഗ്രഹത്തിന്റെ പിന്നിലെ പ്രചോദനം. ഇരുട്ടിന്റെ മറവിൽ അവർ ആരോടോ സംസാരിക്കുന്നതുപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. സാറാ കൃത്യമായി വീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കിയ അവരിലൊരാൾ സെമിനാരിയിൽ ചേരാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോൾ അത് എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത പ്രായമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ സെമിനാരിയിൽ പോയാൽ ഞങ്ങളെപോലെ ആകാമെന്ന് വൈദികരിൽ ഒരാൾ പറഞ്ഞതും ദൈവലായത്തിലെ ഇരുട്ടിൽ അവർ കണ്ടുമുട്ടുന്ന ആ മനുഷ്യനെ തനിക്കും കാണണമെന്ന് പറഞ്ഞ് സെമിനാരിയിൽ ചേരുകയായിരുന്നു അദ്ദേഹം.

കാലമിത്ര കഴിഞ്ഞിട്ടും ആഫ്രിക്കൻ ജനതയെ ആത്മീയമായി സഹായിക്കാൻ വന്ന മിഷനറിമാരുടെ മഹത്വം മറക്കാൻ കർദിനാൾ സാറക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒന്നും നേടിയെടുക്കാൻ വേണ്ടി വന്നവരായിരുന്നില്ല അവരാരും. ക്രിസ്തുവിനെപോലെ സ്വയം നൽകാൻ വന്നവരായിരുന്നു ഓരോ മിഷനറിയും. മറ്റുള്ളവർക്ക് സേവനം ചെയ്യാനും ക്രൂശിതനായ ഈശോയെപ്പോലെ നമ്മെ വീണ്ടെടുക്കാനും വന്നവർ. ഇവരുടെ ഈ ത്യാഗനിർഭരമായ ജീവിതം പൗരോഹിത്യത്തിലേയ്ക്ക് അദ്ദേഹത്തെ കൂടുതൽ ചേർത്തുവെച്ചതായും കർദിനാൾ വ്യക്തമാക്കിയിട്ടുണ്ട്.

2001ൽ വത്തിക്കാനിൽ ചുമതലയേറ്റ അദ്ദേഹം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ പാപ്പയുടെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. സമുഹ്യസാംസ്‌കാരിക പ്രധാന്യമുള്ള വിഷയങ്ങളിൽ പ്രസക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ബുക്കും ഫ്രഞ്ച് ഭാഷയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഈ കാലഘട്ടത്തിൽ വിശ്വാസം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ളതാണ് ഈ ബുക്ക്. ബെനഡിക്ട് പാപ്പക്കും ഫ്രാൻസിസ് പാപ്പക്കും ലോകമെമ്പാടുമുള്ള സകല വൈദികർക്കുമായി ബുക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?