Follow Us On

23

August

2019

Friday

ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണം- മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണം- മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശേരി: ലോകം തീവ്രവാദ-യുദ്ധ ഭീഷണിയിലൂടെയാണ് കടന്നുപോകുന്നതെന്നും ലോക സമാധാനത്തിനായി പരിശുദ്ധ അമ്മയോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്നും താമരശേരി രൂപതബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതയുടെ അദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നൂറ്റിയൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ ജപമാല സമര്‍പ്പണത്തിനും തുടക്കം കുറിച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.  ലോക സമാധാനത്തിനും തിരുസഭയ്ക്കും വേണ്ടിയാണ് ഈ വര്‍ഷത്തെ അഖണ്ഡ ജപമാല സമര്‍പ്പണം. പരിശുദ്ധ അമ്മയോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതിലൂടെ ഏതു പ്രതിസന്ധിയും മറികടക്കുവാന്‍ സാധിക്കും. പരിശുദ്ധ കന്യകാ മാതാവ് രണ്ടാമത്തെ ഹവ്വയും രാജ്ഞിയും വാഗ്ദാന പേടകവുമാണെന്നും അമ്മയെ മഹത്വപ്പെടുത്തുന്നവര്‍ ദൈവത്തെ തന്നെയാണ് മഹത്വപ്പെടുത്തുന്നതെന്നും  ബിഷപ് ഓര്‍മ്മപ്പെടുത്തി. പരിശുദ്ധ അമ്മയോടൊപ്പം പ്രാര്‍ത്ഥിക്കുവാനുള്ള 101 ദിനരാത്രങ്ങളാണ് അഖണ്ഡ ജപമാലയിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്നത്. ജപമാലയിലൂടെ, വചനത്തില്‍ ശക്തിപ്പെടുമ്പോള്‍ ദൈവം ധാരാളം അനുഗ്രഹങ്ങള്‍ ചൊരിയും ബിഷപ് പറഞ്ഞു.
രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിയില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ബഥാനിയ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, അസി. ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, ഫാ. തോമസ് പൊരിയത്ത് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?