Follow Us On

17

February

2020

Monday

ഇമാം അബൂബക്കറിന് യു.എസിന്റെ ആദരം; ഇത് 262 ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം പുരോഹിതൻ

ഇമാം അബൂബക്കറിന് യു.എസിന്റെ ആദരം; ഇത് 262 ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം പുരോഹിതൻ

വാഷിംഗ്ടൺ ഡി.സി: 2018ൽ നൈജീരിയയിലുണ്ടായ ക്രൈസ്തവ വിരുദ്ധ കലാപത്തിൽനിന്ന് 262 ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം പുരോഹിതൻ ഇമാം അബൂബക്കർ അബ്ദുല്ലാഹിക്ക് അമേരിക്കയുടെ ആദരം. മതസ്വാതന്ത്ര്യത്തിന്റെ വക്താക്കൾക്ക് സമ്മാനിക്കുന്ന ‘ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അവാർഡ്’ നൽകിയാണ് 82വയസുകാരൻ ഇമാമിനെ അമേരിക്കൻ ഭരണകൂടം ആദരിച്ചത്.

2018 ജൂൺ 23നാണ് മുസ്ലീം തീവ്രവാദികൾ ക്രൈസ്തവർക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.ഈ സമയം തന്റെ വീട്ടിലും മോസ്‌കിലുമായി 262 ക്രൈസ്തവരെ ഒളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടുമാത്രമാണ് അവർ രക്ഷപ്പെടട്ട്. സ്വജീവൻവരെ അപകടപ്പെടുത്തി ഇത്രയധികം ക്രൈസ്തവരെ രക്ഷിച്ച ധീരകൃത്യമാണ് അദ്ദേഹത്തെ അദ്ദേഹത്തെ അർഹനാക്കിയത്.

അന്ന് 84 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇമാമിന്റെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കിൽ മരണസംഖ്യ 200 കടക്കുമായിരുന്നു. ഇദ്ദേഹത്തെക്കൂടാതെ സുഡാനിലെ മുഹമ്മദ് യോസഫ് അബ്ദുൽറഹാൻ, ബ്രസീലിലെ ഇവാനിർ ഡോസ് സാന്റോസ്, ഇറാഖിലെ വില്യം, പാസ്‌കേൽ വാർഡ് തുടങ്ങിയവരും അമേരിക്കൻ ഭരണകൂടത്തിന്റെ അവാർഡിന് അർഹരായി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?