Follow Us On

24

August

2019

Saturday

മോൺ . അഗസ്റ്റിൻ കണ്ടത്തിൽ അനുസ്മരണം

മോൺ . അഗസ്റ്റിൻ കണ്ടത്തിൽ അനുസ്മരണം
ദാരിദ്ര്യത്തിന്റെ ഇരുളിൽ കഴിഞ്ഞിരുന്ന പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളിൽ പ്രത്യാശയുടെ തിരിവെട്ടം പകരുകയും സ്വാശ്രയത്വത്തിലേക്കുള്ള വഴിതെളിച്ച് ആത്മാഭിമാനമുള്ളവരാക്കി മാറ്റുകയും ചെയ്ത മോൺ . അഗസ്റ്റിൻ കണ്ടത്തിലച്ചന്റെ സ്മരണ ജനഹൃദയങ്ങളിൽ എന്നും ദീപ്തമായി നിലനിൽക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ . അഭിപ്രായപ്പെട്ടു.
സേവ് എ  ഫാമിലി പ്ലാൻ സ്ഥാപകനായ മോൺ . അഗസ്റ്റിൻ കണ്ടത്തിലിന്റെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഹൃദയയുടെ ആഭിമുഖ്യത്തിൽ അങ്കമാലി സുബോധനയിൽ സംഘടിപ്പിച്ച സേവ്  എ   ഫാമിലി പ്ലാൻ കുടുംബ സ്ഥിര സഹായ പദ്ധതി അങ്കമാലി മേഖലാതല ഗുണഭോക്തൃ സംഗമവും അനുസ്മരണായോഗവും  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയ ആശ്വാസ്  ഇൻഷുറൻസ് ക്ലയിമുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.  സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു.  കുടുംബസ്ഥിര സഹായ പദ്ധതി കോ ഓർഡിനേറ്റർ ഷേർളി അവറാച്ചൻ, ലൈജി  ബിജു, രമണി അപ്പു എന്നിവർ പ്രസംഗിച്ചു. അഭിലാഷ് നടുപ്പറമ്പിൽ ക്‌ളാസ് നയിച്ചു .

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?