Follow Us On

20

September

2019

Friday

വെല്ലുവിളികളിൽ സഭക്ക് ആവശ്യം സധൈര്യരായ കത്തോലിക്കരെ: ആഫ്രിക്കൻ സഭാനേതൃത്വം

വെല്ലുവിളികളിൽ സഭക്ക് ആവശ്യം സധൈര്യരായ കത്തോലിക്കരെ: ആഫ്രിക്കൻ സഭാനേതൃത്വം

ഉഗാണ്ട: ആഫ്രിക്കയിലെ കത്തോലിക്കാസഭയ്ക്ക് ആവശ്യം സധൈര്യരായ കത്തോലിക്കരെയെന്ന് പ്രഖ്യാപിച്ചുകൊണ്ട് എപ്പിസ്‌കോപൽ കോൺഫറൻസുകളുടെ സിമ്പോസിയം. മതപീഡനവും വിശ്വാസ വിലക്കും വെല്ലുവിളിയായ ഈ കാലഘട്ടത്തിൽ വിശ്വാസ ധീരരായവരേയാണ് സഭയ്ക്ക് ആവശ്യമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസുകളുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് മതനേതാക്കന്മാർ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. ഉഗാണ്ടയുടെ തലസ്ഥാനമായ കംമ്പാലയിൽ വച്ച് സംഘടിപ്പിച്ച 18-ാമത് സിമ്പോസിയത്തിൽ 300ൽപ്പരം പേർ പങ്കെടുക്കുത്തു.

യേശുക്രിസ്തുവിനെ വാക്കുകളിലൂടെ പങ്കുവെക്കുന്നതുമാത്രമല്ല സുവിശേഷവത്കരണം. മറിച്ച്, സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം നൽകുമ്പോഴാണ് സുവിശേഷവത്ക്കരണം പൂർണമാകുന്നതെന്ന് സിമ്പോസിയത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഗബ്രിയേൽ ബിലിങി പറഞ്ഞു. അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി സഭക്കുവേണ്ടി ജീവൻ നൽകി അനേകം വിശ്വാസികളാൽ കെട്ടിപ്പെടുത്തിയ, ശക്തമാക്കപ്പെട്ട സഭയാണ് ആഫ്രിക്കയിലേതെന്നും അദ്ദേഹം പറഞ്ഞു.

178 മില്യൺ കത്തോലിക്കരാണ് ഇന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളത്. 50 വർഷംമുമ്പ് ഇത് വെറും 40 മില്യൺ മാത്രമായിരുന്നു. തലമുറകൾ കൈമാറി വന്ന ഈ വിശ്വാസപാരമ്പര്യങ്ങളിൽ കേന്ദ്രീകരിച്ച് ക്രിസ്തുവിശ്വാസത്തിൽ ജീവിക്കാൻ എല്ലാവർക്കും ഇടയാകട്ടെയെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?