Follow Us On

20

September

2019

Friday

ഉഗാണ്ടൻ പാർലമെന്റിൽ ‘വിശുദ്ധ പോൾ ആറാമൻ’; വാനോളം പുകഴ്ത്തി ഭരണ-പ്രതിപക്ഷ നേതാക്കൾ

ഉഗാണ്ടൻ പാർലമെന്റിൽ ‘വിശുദ്ധ പോൾ ആറാമൻ’; വാനോളം പുകഴ്ത്തി ഭരണ-പ്രതിപക്ഷ നേതാക്കൾ

കംപാല: ഉഗാണ്ടൻ പാർലമെന്റിൽ എത്തിയ ‘വിശുദ്ധ പോൾ ആറാമൻ  പാപ്പ’യ്ക്ക് ഭരണ പ്രതിപക്ഷ ഭേദമെന്യയുള്ള നേതാക്കന്മാരുടെ ആദരം! ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കാൻ വിശുദ്ധ പോൾ ആറാമൻ നൽകിയ സംഭാവനകളെ സ്മരിച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയമാണ് പാർലമെന്റിൽ അസാധാരണ നിമിഷങ്ങൾക്ക് കാരണമായത്. ഈ ചരിത്ര നിമിഷത്തിന് ബിഷപ്പുമാർ ഉൾപ്പെടെയുള്ള പ്രമുഖർ സാക്ഷികളായെന്നതും സവിശേഷമായി.

ആഫ്രിക്ക സന്ദർശിച്ച ആദ്യ പാപ്പയായ വിശുദ്ധ പോൾ ആറാമനെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗമായ ലൂസി അകെല്ലോയാണ് പ്രമേയം അവതരിപ്പിച്ചത്. വടക്കൻ റുഹിണ്ടയിലെ പാർലമെന്റംഗമായ തോമസ് തയേബ്വാ ഇതിനെ പിന്താങ്ങുകയും ചെയ്തു.

പോൾ ആറാമൻ പാപ്പയുടെ 1969ലെ ഉഗാണ്ടൻ സന്ദർശനവും 22 ഉഗാണ്ടൻ കത്തോലിക്ക രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ച നടപടിയും രാജ്യത്ത് ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നതിനും ജൂൺ മൂന്ന് ഉഗാണ്ടൻ രക്തസാക്ഷികളുടെ ദിനമായി പ്രഖ്യാപിക്കാൻ കാരണമായെന്നും പ്രമേയം അവതരിപ്പിച്ച അകെല്ലോ ചൂണ്ടിക്കാട്ടി.

പോൾ ആറാമൻ പാപ്പയേയും അന്ന് കംപാലയിലെ ആർച്ച്ബിഷപ്പുമായിരുന്ന ജോസഫ് കിവാനുകായേയും ആദരിക്കുക എന്നത് പാർലമെന്റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണെന്നും അകെല്ലോ കൂട്ടിച്ചേർത്തു. പോൾ ആറാമന്റെ സന്ദർശനം രാജ്യത്തിന്റെ ആത്മീയാഭിവൃദ്ധിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രമേയത്തെ പിന്താങ്ങിയ തയേബ്വായുടെ പ്രതികരണം. രാജ്യത്ത് വിശ്വാസം പരിചയപ്പെടുത്തിയ പ്രേഷിത പ്രവർത്തകരെ താനും ആദരിക്കുന്നുവെന്നും അവർ ഇല്ലാതിരുന്നെങ്കിൽ ഉഗാണ്ട ഇതുപോലെ ആയിത്തീരുമോ എന്ന കാര്യം സംശയമാണെന്നും അവർ രാജ്യത്തിനുവേണ്ടി പ്രാർത്ഥിച്ചതിനാലാണ് ഇപ്പോൾ സമാധാനത്തിൽ കഴിയുന്നതെന്നും പ്രഥമ ഡെപ്യൂട്ടി പ്രധാനമന്ത്രി ജനറൽ മോസസ് അലി പറഞ്ഞു. യാതൊരു തടസങ്ങളുമില്ലാതെ രാജ്യത്ത് ദൈവവിശ്വാസം പ്രചരിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ഉഗാണ്ടയിൽ നല്ല മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ കുട്ടികളെ എങ്ങനെ വിശ്വാസത്തിൽ വളർത്താം എന്നതിനെക്കുറിച്ച് പാർലമെന്റംഗങ്ങൾ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബെറ്റി അഓൾ ഒച്ചക്ക് നിർദേശിച്ചതും ശ്രദ്ധേയമായി. എപ്പിസ്‌കോപ്പൽ കോൺഫറൻസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്‌കറിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് 400ൽപ്പരം ബിഷപ്പുമാർ ഉഗാണ്ടയിൽ എത്തിയ അവസരത്തിലുണ്ടായ ഈ അസാധാരണ നടപടിക്ക് രാക്ഷ്ട്രീയ പ്രാധാന്യവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?