Follow Us On

09

August

2020

Sunday

ഇത് തെരേസ ലൂ: ചൈനയിൽ ധീര വനിത, ഓസ്‌ട്രേലിയയിൽ പവർഫുൾ മിഷണറി!

ഇത് തെരേസ ലൂ: ചൈനയിൽ ധീര വനിത, ഓസ്‌ട്രേലിയയിൽ പവർഫുൾ മിഷണറി!

സിഡ്നി: ക്രിസ്തുവിശ്വാസം പിന്തുടർന്നതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും ക്രിസ്തുവിനോടുള്ള സ്‌നേഹത്തിൽ തരിമ്പുപോലും കുറവുവന്നിട്ടില്ല തെരേസ ലൂവിന്. അതുകൊണ്ടുതന്നെ പോകുന്നിടത്തെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ ഇന്നും വ്യാപൃതയാണ് ചൈനീസ്‌ വംശജയായ 86 വയസുകാരി തെരേസ. ഓസ്‌ട്രേലിയയിലെ നടത്തുന്ന പ്രേഷിതശുശ്രൂഷയിലൂടെ ചൈനീസ് കുടിയേറ്റക്കാർ ഉൾപ്പെടെ അനേകരാണ് കത്തോലിക്കാസഭാ വിശ്വാസം സ്വീകരിച്ചത്.

വിശ്വാസം പരസ്യമായി സാക്ഷിച്ചതിന്റെ പേരിൽ 1957 മുതൽ 1977വരെയാണ് തെരേസയ്ക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്. ചൈനീസ് നേതാക്കൾ വിപ്ലവ വിരുദ്ധ ഗ്രൂപ്പായി കണക്കാക്കിയിരുന്ന ‘ലീജിയൻ ഓഫ് മേരി’ എന്ന കത്തോലിക്കാ സംഘടനയിൽ അംഗമായതും പാപ്പയോട് വിശ്വസ്തത പുലർത്തിയതും ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ അംഗമാകാൻ വിസമ്മതിച്ചതുമായിരുന്നു കുറ്റങ്ങൾ.

വിചാരണപോലും അനുവദിക്കാതെ തുടർച്ചയായി ജയിലിൽ കഴിഞ്ഞ അവർക്ക് വിശുദ്ധ ബൈബിൾ ഉപയോഗിക്കാനോ കൂദാശകൾ സ്വീകരിക്കാനോ പോലും അനുവാദമുണ്ടായില്ല. എങ്കിലും തന്റെ സെല്ലിനുള്ളിൽ തന്നെ സ്വകാര്യമായി ദിവസവും പ്രാർത്ഥനകൾ നടത്തുന്നതിൽ ഒരിക്കലും മുടക്ക് വരുത്തിയില്ല അവർ. വിശ്വാസം നെഞ്ചോട് ചേർത്ത് തന്റെ ക്രിസ്തീയ മനോഭാവം ഊട്ടിയുറപ്പിച്ച തെരേസ, ഏകാന്തതയുടെ നാളുകളിൽ കട്ടിലിൽ ജപമാല നിശബ്ദമായി ചൊല്ലിയാണ് സമയം നീക്കിയത്.

‘കാരാഗ്രഹത്തിലടക്കപ്പെട്ട നാളുകളിൽ ജപമാല മാത്രമായിരുന്നു ആശ്രയം. ജയിലിലെ ഓരോ ദിവസവും ഓരോ ഓർമകളും തന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതിന് വഴിയൊരുക്കിഈശോയെ നീ അല്ലാതെ എനിക്ക് മറ്റൊന്നുമില്ല, നിന്നെ ഉപേക്ഷിക്കാൻ എനിക്ക് ഇടയാക്കരുതെ എന്നായിരുന്നു എന്റെ പ്രാർത്ഥന,’ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തെരേസ വ്യക്തമാക്കി.

ജയിൽ മോചിതയായശേഷം 1980ലാണ് ഭർത്താവുമൊന്നിച്ച് അവർ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഭർത്താവും 22 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ സിഡ്‌നിയിലെ സെന്റ് മൈക്കിൾസ് ഇടവകാംഗമായ തെരേസ, ചൈനീസ് ഭാഷയായ മൻഡാരിനിലൂടെ ചൈനീസ് കുടിയേറ്റക്കാർക്ക് വിശ്വാസ പരിശീലനം നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?