Follow Us On

10

December

2019

Tuesday

അവരുടെ കണ്ണുകളിൽ നിറയെ വിശ്വാസം: പീഡിത ക്രൈസ്തവരെ പുകഴ്ത്തി കർദിനാൾ ഫിലോനി

അവരുടെ കണ്ണുകളിൽ നിറയെ വിശ്വാസം: പീഡിത  ക്രൈസ്തവരെ പുകഴ്ത്തി കർദിനാൾ ഫിലോനി

വത്തിക്കാൻ സിറ്റി: വേദനകളുടെയും മർദനങ്ങളുടെയും നടുവിലും ക്രിസ്തുവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ കണ്ണുകളിൽ താൻ കണ്ടത് വിശ്വാസമാണെന്ന് സാക്ഷിച്ച് സുവിശേഷവൽക്കരണ തിരുസംഘം പ്രീഫെക്ട് കർദിനാൾ ഫെർണാണ്ടോ ഫിലോനി. ഇക്കഴിഞ്ഞ ദിവസം അർപ്പിച്ച ദിവ്യബലിമധ്യേയാണ് പീഡിത ക്രൈസ്തവരുടെ വിശ്വാസത്തെ അദ്ദേഹം പുകഴ്ത്തിയത്.

സഭയുടെ വളർച്ചയിലുടനീളം നിരവധി പീഡനങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു. നിരവധി പേർ ക്രിസ്തുവിനെപ്രതി ധീരതയോടെ രക്തസാക്ഷിത്വം സ്വീകരിച്ചു. ഓരോ കാലഘട്ടത്തിലും രക്തസാക്ഷിത്വം വരിച്ചവരുടെ കണ്ണുകളിൽ നിരാശയായിരുന്നില്ല മറിച്ച്, ആഴമായ വിശ്വാസമാണ് കണ്ടിരുന്നത്. പീഡനങ്ങൾക്കു നടുവിൽ നിൽക്കുന്ന ഇന്നത്തെ തലമുറകളിലും ആ വിശ്വാസതീക്ഷ്മത കാണാനാകുന്നു.

അതിനു കാരണം ക്രിസ്തുവാണ്. വിശ്വാസത്തപ്രതി മർദനങ്ങൾക്ക് ഇരയാകുന്നവരുടെ ജീവിതം പരിശോധിക്കുമ്പോൾ അവിടെയൊന്നും അവർക്ക് ശത്രുക്കളോട് വിധേഷമോ വെറുപ്പോ ഉണ്ടായിരുന്നതായി കാണാൻ കഴിയില്ല. ശത്രുക്കൾക്കായി പ്രാർത്ഥിച്ചിരുന്നു ഒരു സഭയെയാണ് ചരിത്രത്തിലുടനീളം കാണാനാകുക. കുരിശിൽ ക്രിസ്തു കാണിച്ചുകൊടുത്ത ക്ഷമയുടെ പാഠം അവർ ജീവിതത്തിൽ പകർത്തുകയായിരുന്നു.

പശ്ചിമേഷ്യയിൽ വെച്ച് കണ്ടുമുട്ടിയ ഒരു ക്രിസ്തുസാക്ഷിയെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ‘തീവ്രവാദികളുടെ ആക്രമണത്തിൽ നാടും വീടും ഉപേക്ഷിച്ച്‌നിനവേ വിടേണ്ടി വന്ന ഒരു മനുഷ്യനായിരുന്നു അയാൾ. എനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ അയാൾ പക്ഷേ ഒരു കാര്യം വ്യക്തമായി പറഞ്ഞു: ദൈവത്തിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.’ ഇത്തരം സാക്ഷ്യങ്ങളാണ് സഭയെ ഇന്നും നയിക്കുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?