Follow Us On

24

August

2019

Saturday

മുസ്ലീം സഹോദരങ്ങളുടെ സമയോചിത ഇടപെടൽ; ജീവഹാനിയിൽനിന്ന് രക്ഷപ്പെട്ടത് 20 ക്രൈസ്തവർ

മുസ്ലീം സഹോദരങ്ങളുടെ സമയോചിത ഇടപെടൽ; ജീവഹാനിയിൽനിന്ന് രക്ഷപ്പെട്ടത് 20 ക്രൈസ്തവർ

കെനിയ: ഇതര മത വിശ്വാസങ്ങളെയും ആദരിക്കുന്ന മുസ്ലീം സഹോദരങ്ങളുടെ സമയോചിത ഇടപെടലിലൂടെ മുസ്ലീം തീവ്രവാദികളിൽനിന്ന് തലനാരിഴയ്ക്ക്  രക്ഷപ്പെട്ടത് 20ൽപ്പരം ക്രൈസ്തവർ. കെനിയയിലെ മാൻഡേര കൗണ്ടിയിലാണ് മതസൗഹാർദം വിളിച്ചോതുന്ന ഈ സംഭവം നടന്നത്. കെനിയയിലെ സർക്കാർ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ, ഇതര രാജ്യക്കാരായ 20ൽപ്പരം ക്രൈസ്തവരെയാണ് പ്രദേശവാസികളായ മുസ്ലിങ്ങൾ രക്ഷിച്ചത്.

മുസ്ലിം തീവ്രവാദ സംഘടനായ അൽശബാബ്, ക്രിസ്ത്യാനികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി പ്രദേശവാസികൾക്ക് അറിവ് കിട്ടിയതാണ് ഇതിന് വഴിയൊരുക്കിയത്. മാൻഡേര കൗണ്ടിയിലെ കൂട്ടുമോ എന്ന സ്ഥലത്ത് ആശുപത്രി നിർമാണം നടത്തിയിരുന്ന ക്രൈസ്തവരെ രഹസ്യമായി അവർ വിവരം അറിയിക്കുകയായിരുന്നു. മാത്രമല്ല, അവരുടെ സുരക്ഷിത്വം ഉറപ്പാക്കാൻ രഹസ്യ സങ്കേതം ഒരുക്കുകയും ചെയ്തു അവർ.

പ്രതീക്ഷിച്ചതുപോലെ തീവ്രവാദികൾക്ക് ക്രിസ്ത്യാനികളെ തേടി അവിടെ എത്തിയെങ്കിലും ആരെയും കണ്ടെത്താൻ അവർക്കായില്ല. ജൂലൈ 21ന് നടന്ന സംഭവം പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘ഓപ്പൺ ഡോർസാ’ണ് വെളിപ്പെടുത്തിയത്. ജീവൻ തിരിച്ചുതന്ന ദൈവത്തിന് നന്ദി പറയുകയാണ് രക്ഷപ്പെട്ടവർ. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ജോലിക്കും മിഷൻ പ്രവർത്തനങ്ങൾക്കുമായി എത്തിയവരാണ് ഇവിടത്തെ ക്രൈസ്തവർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?