നാഗസാക്കി: ലോകത്തെ നടുക്കി ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക വർഷിച്ച ആറ്റംബോബ് ‘ഫാറ്റ്മാനെ’ അതിജീവിച്ച മരക്കുരിശ് ഏഴര പതിറ്റാണ്ടിനുശേഷം ജപ്പാനിൽ തിരിച്ചെത്തുന്നു. 1982 മുതൽ കുരിശ് സംരക്ഷിക്കുന്ന ഒഹായോയിലെ വിൽമിംഗ്ടൺ കോളജ് അധികാരികളാണ് ഇത് ജാപ്പനീസ് സഭാനേതൃത്വത്തിന് തിരികെകൊടുത്തത്. 1945 ഓഗസ്റ്റ് ഒൻപതിന് ഉണ്ടായ ബോംബാക്രമണത്തിൽ തകർന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ സ്ഥാപിച്ചിരുന്ന കുരിശാണിത്.
വിൽമിംഗ്ടൺ കോളജിന്റെ പീസ് റിസോഴ്സ് സെന്റർ ഡയറക്ടർ ഡോ. ടാന്യാ മോസ് ഇക്കഴിഞ്ഞ ദിവസമാണ് നാഗസാക്കി ആർച്ച്ബിഷപ്പ് മിറ്റ്സ്വാക്കി തക്കാമിക്ക് കുരിശ് കൈമാറിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അപൂർവ ശേഷിപ്പുകളിൽ ഒന്നായ ഈ കുരിശ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിൽ പൊതു വണക്കത്തിന് സ്ഥാപിക്കാനാണ് സഭാധികാരികളുടെ തീരുമാനം.

ബോംബാക്രമണത്തിനുമുമ്പ്
സമാധാനത്തിന്റേയും അനുരജ്ഞനത്തിന്റെയും പ്രകടനമെന്ന നിലയിൽ അന്താരാഷ്ട്ര സഹാർദ്ദപരമായ നടപടിയെന്ന നിലയിലാണ് കുരിശ് തിരിച്ചു നൽകുന്നതെന്ന് ഡോ. ടാന്യാ പറഞ്ഞു. അവിടത്തെ വിശ്വാസികളുമായി അഗാധമായി അലിഞ്ഞു ചേർന്നിരിക്കുന്ന ഈ കുരിശ് തിരികെ നൽകേണ്ടത് അനിവാര്യമാണെന്നും ഇത്തരം പ്രവർത്തികളാണ് സമാധാനപരമായ ലോകം രൂപീകരിക്കുന്നതിൽ സുപ്രധാനമെന്നും വാർത്തെടുക്കാൻ വേണ്ടതെന്നും ഡോ. ടാന്യാ അഭിപ്രായപ്പെട്ടു.
1895- 1952 കാലഘട്ടത്തിൽ നിർമിക്കപ്പെട്ടി കത്തീഡ്രൽ, ബോംബാക്രമണത്തിൽ നാമാവശേഷമായി. നാഗസാക്കിയിൽ സേവനത്തിനുണ്ടായിരുന്ന കത്തോലിക്കാ വിശ്വാസികൂടിയായ യു.എസ് സൈനികൻ വാൾട്ടർ ഹുക്കാണ് കുരിശ് ദൈവാലയ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയത്.

ബോംബാക്രമണത്തിനുശേഷം
തന്റെ അമ്മയ്ക്ക് അയച്ചുകൊടുത്ത ആ കുരിശ്, ഹിരോഷിമയിലെയും നാഗസാക്കിയിലേയും ബോംബോക്രമണവുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിക്കുന്ന പീസ് റിസോഴ്സ് സെന്ററിന് 1982ൽ ഹുക്ക് സംഭാവനയായി നൽകുകയായിരിന്നു. 1959ൽ പുനർനിർമിച്ച കത്തീഡ്രലിലെ സുപ്രധാന സ്ഥാനത്താവും ഇനി കുരിശ് പ്രതിഷ്~ിക്കുക.

1959ൽ പുനർനിർമിച്ച കത്തീഡ്രൽ
Leave a Comment
Your email address will not be published. Required fields are marked with *