Follow Us On

28

March

2024

Thursday

മെൽബൺ സീറോ മലബാർ രൂപത: ‘പഞ്ചവത്‌സര പദ്ധതി’യിൽ ഏഴ് കാര്യങ്ങൾ

മാസ്റ്റർ പ്ലാൻ പ്രഖ്യാപനം 2020 ജനുവരി ആറിന്‌

മെൽബൺ സീറോ മലബാർ രൂപത: ‘പഞ്ചവത്‌സര പദ്ധതി’യിൽ ഏഴ് കാര്യങ്ങൾ

പോൾ സെബാസ്റ്റ്യൻ

മെൽബൺ: ഓസ്‌ട്രേലിയിയലെ മെൽബൺ സീറോ മലബാർ രൂപത ആവിഷ്‌ക്കരിക്കുന്ന ‘പഞ്ചവത്‌സര പദ്ധതി’യിൽ (2020-24 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ) പ്രധാനമായും ഇടം പിടിക്കുക ഏഴ് വിഷയങ്ങൾ. ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ ദിവസം സമ്മേളിച്ച രൂപതാ പാസ്റ്ററൽ കൗൺസിലിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാരീഷ് ലീഡർഷിപ്പ്, ഫോർമേഷൻ ആൻഡ് ട്രെയിനിംഗ്, ലിറ്റർജി, ഫെയ്ത്ത് ഫോർമേഷൻ, മിഷനറി ഫാമിലീസ്, സേഫർ ചർച്ചസ്, സോഷ്യൽ സർവീസ് എന്നിവയാണ് ഏഴ് മുൻഗണനാ വിഷയങ്ങൾ.

ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് രൂപരേഖകൾ തയാറാക്കി, വിശ്വാസ സമൂഹത്തിന്റെ അഭിപ്രായങ്ങൾ സമാഹരിക്കാൻ അയച്ചുകൊടുക്കാനും തീരുമാനിച്ചു. സഭാംഗങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉൾപ്പെടുത്തി 2020-24 വർഷങ്ങളിലേക്കുള്ള രൂപതാ മാസ്റ്റർ പ്ലാൻ ദനഹാത്തിരുന്നാൾ ദിനമായ 2020 ജനുവരി ആറിന് പ്രസിദ്ധീകരിക്കുമെന്നും കൗൺസിലിൽ പ്രഖ്യാപിച്ചു.

മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു കൗൺസിലിന്റെ ആരംഭം. ഓസ്ട്രേലിയൻ ബിഷപ്സ് കോൺഫറൻസിന്റെ പ്ലീനറി കൗൺസിൽ ഫെസിലിറ്റേറ്റർ ലാന ടർവി കോളിൻസ് മുഖ്യപ്രഭാഷകയായിരുന്നു. സീറോ മലബാർ സഭക്ക് ഓസ്ട്രേലിയായുടെ സുവിശേഷവൽക്കരണത്തിന് നിർണായകമായ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.

സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗൺസിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ ഇടവകകളിൽനിന്നും മിഷൻ സെന്ററുകളിൽ നിന്നും 60 അംഗങ്ങളും പങ്കെടുത്തു. വിവിധ വിഷയാവതരണങ്ങൾക്കും ചർച്ചകൾക്കും മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, രൂപതാ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഡയറക്ടർ ലിസി ട്രീസ, സേഫ് ഗാർഡിങ്ങ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്.എം.വൈ.എം പ്രതിനിധികളായ ജെസ്റ്റിൻ സി. ടോം, ജോവാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം വഹിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?