മെൽബൺ: മെൽബൺ സീറോ മലബാർ രൂപതയുടെ 2019- 2022 കാലയളവിലേക്കുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ജോബി ഫിലിപ്പിനെയും (മെൽബൺ) രൂപത എക്സിക്യുട്ടീവ് കമ്മറ്റി പ്രതിനിധികളായി ജോൺ ജോസഫ് (പെർത്ത്), റെയ്മോൾ വിജി പാറയ്ക്കൽ (സിഡ്നി) എന്നിവരെയും അജണ്ടാ കമ്മറ്റി പ്രതിനിധികളായി നിധീഷ് ഫ്രാൻസിസ് (വാഗവാഗ), പ്രവീൺ വിന്നി (വോളഗോങ്ങ്) എന്നിവരെയും തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ദിവസം സമ്മേളിച്ച പാസ്റ്ററൽ കൗൺസിലിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ ആറു വർഷം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായിരുന്ന ജീൻ തലാപ്പള്ളിയെ മാർ ബോസ്കോ പുത്തൂർ ആദരിച്ചു.
പാസ്റ്ററൽ കൗൺസിലിന്റെ 2018-19ലെ റിപ്പോർട്ട് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പള്ളിൽ അവതരിപ്പിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാർ സഭ വിവിധ രംഗങ്ങളിൽ കൈവരിച്ച വളർച്ച വിവരിക്കുന്ന റിപ്പോർട്ട് യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ചു. രൂപത നിലവിൽവന്ന് അഞ്ചു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വിശദമായ അവലോകനമായിരുന്നു റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുകൂട്ടി 12 ഇടവകകളും 48 മിഷൻ സെന്ററുകളുമായി ഓസ്ട്രേലിയയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ മെൽബൺ സീറോ മലബാർ രൂപതക്ക് സാധിച്ചെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
രൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിപ്പോർട്ടുകൾ മതബോധന വിഭാഗം ഡയറക്ടർ ഫാ. മാത്യു അരീപ്ലാക്കൽ, ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മങ്കുഴിക്കരി, ബൈബിൾ അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി ഇലവുത്തിങ്കൽ, എസ്.എം.വൈ.എം നാഷണൽ കോർഡിനേറ്റർ ജെസ്റ്റിൻ സി. ടോം, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് എന്നിവർ അവതരിപ്പിച്ചു. 2018-19 വർഷത്തെ വാർഷിക ഫിനാൻഷ്യൽ റിപ്പോർട്ട് രൂപത അക്കൗണ്ടന്റ് ആന്റണി ജോസഫ് അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *