Follow Us On

29

November

2020

Sunday

സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍ പിന്നിട്ട ഭാഗ്യവതി

സ്വാതന്ത്ര്യത്തിന്റെ  ആകാശങ്ങള്‍ പിന്നിട്ട ഭാഗ്യവതി

സ്വാതന്ത്ര്യം അടിസ്ഥാനപരമായി ഒരു ആന്തരിക പ്രതിഭാസമാണ്. അതിന്റെ വേരുകള്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ഹൃദയഭൂമികയിലാണ്. തടവറയ്ക്കുള്ളിലും അപാരമായ ഹൃദയസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന മഹാത്മജിയും നെല്‍സണ്‍ മണ്ടേലയും ഇതു തന്നെയാണ് പറഞ്ഞുവയ്ക്കുന്നത്. ബാഹ്യമാത്രമായ സ്വാതന്ത്ര്യവിചാരങ്ങള്‍ നമ്മെ ആത്യന്തികമായി സ്വാര്‍ത്ഥനിബിഢമായ തടവറയിലേക്ക് എത്തിക്കും. സ്വാര്‍ത്ഥമോഹങ്ങള്‍ തിമിര്‍ക്കുന്ന, അധാര്‍മ്മികത പെരുകുന്ന മനസില്‍ മനുഷ്യന്‍ സൃഷ്ടിച്ചെടുക്കുന്നത് സ്വയം തളച്ചിടുകയും അപരനെ ബന്ധിക്കുകയും ചെയ്യുന്ന വിലങ്ങുകളായിരിക്കുമെന്നതു തീര്‍ച്ച. അങ്ങനെ ചിന്തിച്ചുനീങ്ങുമ്പോള്‍ നമ്മുടെ അമ്മനാട് ഇന്നും സത്യത്തില്‍ സ്വതന്ത്രയോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു! അപരനെ കരുതലോടെ കാണാന്‍ കഴിയാത്ത, വെറുപ്പിന്റെ, വര്‍ഗീയതയുടെ ഇരുട്ടില്‍ മനുഷ്യനിന്ന് തടവറയിലാണെന്നത് നിര്‍ഭാഗ്യകരം. പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്, എന്നാല്‍ സത്യം നമ്മെ സ്വതന്ത്രരാക്കും. ഈശോ പറഞ്ഞു: ”വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ. 14:6). മിശിഹായ്ക്ക് ജന്മം നല്‍കിയ പരിശുദ്ധ മറിയത്തിന്റെ ജീവിതം സംശുദ്ധ സ്‌നേഹത്തിലൂന്നിയ സ്വാതന്ത്ര്യശൈലിയുടെ പരിച്ഛേദമായിരുന്നു.
പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗാരോപണം ചെയ്തുവെന്ന വിശ്വാസസത്യം 12-ാം പീയൂസ് മാര്‍പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1950 നവംബര്‍ ഒന്നാം തിയതി ങൗിശളശരലിശേരശാൗ െറലൗ െ(ഠവല ങീേെ യീൗിശേളൗഹ ഏീറ) എന്ന തിരുവെഴുത്തിലൂടെയാണ്. ആദ്യനൂറ്റാണ്ട് മുതല്‍ തിരുസഭ വിശ്വസിച്ചുപോന്ന ഒരു പാരമ്പര്യം ആഴമായ പഠനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും ശേഷം വിശ്വാസസത്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വിശ്വാസവും ധാര്‍മ്മികതയും സംബന്ധിച്ച പ്രബോധനങ്ങളില്‍ മാര്‍പാപ്പായുടെ അപ്രമാദിത്വം ഔപചാരികമായി നിര്‍വചിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ പ്രഖ്യാപനമെന്ന നിലയിലും ഈ വിശ്വാസസത്യം പ്രസക്തമാകുന്നു. നൂറ്റാണ്ടുകളായി തിരുസഭയില്‍ നിലനിന്നിരുന്ന വിശ്വാസബോധ്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണമായിട്ടാണ് നാമിതിനെ സ്വീകരിക്കേണ്ടത്.
മാതാവിന്റെ സ്വര്‍ഗാരോപണം എന്ന വിശ്വാസസത്യത്തെ ദൈവജനം എങ്ങനെ മനസിലാക്കണമെന്നത് പ്രസക്തമാണ്. ദൈവപുത്രന് ജന്മം നല്‍കിയ ഭാഗ്യവതിയുടെ പുണ്യശരീരം ഈ മണ്ണില്‍ അലിഞ്ഞുചേരാന്‍വേണ്ടി ഭൂമിക്ക് വിട്ടുനല്‍കാന്‍ ദൈവം അനുവദിച്ചില്ല. സവിശേഷമായൊരു തെരഞ്ഞെടുപ്പിലൂടെ മറിയത്തെ ജന്മപാപം പോലുമില്ലാതെ പരിരക്ഷിച്ച ദൈവം അവളുടെ ജീവിതാന്ത്യത്തിലും അസാധാരണമായി ഇടപെട്ടുകൊണ്ട് നിത്യതയിലേക്ക് സ്വീകരിച്ചു. പരിശുദ്ധമറിയം മരണം വരിച്ചില്ല എന്നതല്ല ഇതിന്റെ അര്‍ത്ഥം. മനുഷ്യജന്മത്തിന്റെ സ്വാഭാവിക അന്ത്യമായ മരണം അവള്‍ക്കും ലഭിച്ചു എന്നുതന്നെയാണ് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. എന്നാല്‍ മരണത്തോടെ മറിയത്തിന്റെ ദേഹം ഉത്ഥിതശരീരമെന്നതുപോലെ രൂപാന്തരം പ്രാപിച്ച് ആത്മാവിനോടുചേര്‍ന്ന് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു! മാതാവ് ഉറങ്ങിയെന്നാണ് അവളുടെ മരണത്തെപ്പറ്റിയുള്ള വിശ്വാസപാരമ്പര്യം. നീതിമാന്റെ മരണം ഉറക്കമാണെന്നുതന്നെയാണല്ലോ വചനത്തിന്റെ സാക്ഷ്യം. മരണമടഞ്ഞ ലാസറിനെപ്പറ്റി മിശിഹാ പറയുന്നത് ശ്രദ്ധേയമാണ്: ”നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു” (യോഹ. 11:11).
പരിശുദ്ധമാതാവിന്റെ സ്വര്‍ഗപ്രവേശം എങ്ങനെയാണ് മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായിരിക്കുന്നത്? കത്തോലിക്കാ തിരുസഭയുടെ പ്രബോധനമനുസരിച്ച് ഓരോ മനുഷ്യനും മരണത്തോടുകൂടി തനതുവിധിയും പിന്നീട് യുഗാന്ത്യത്തില്‍ പൊതുവിധിയുമുണ്ട്. മരണസമയത്തുതന്നെ തനതുവിധിയിലൂടെ ഒരാത്മാവ് (ദേഹി) നിത്യസൗഭാഗ്യമോ നിത്യനാശമോ പ്രാപിക്കുന്നു. ഒപ്പം, വിശുദ്ധീകരണം ആവശ്യമുള്ള ആത്മാക്കള്‍ ശുദ്ധീകരണാവസ്ഥയിലേക്ക് പ്രവേശിച്ച് സ്വര്‍ഗപ്രാപ്തിക്ക് ഒരുങ്ങുകയും ചെയ്യുന്നു (രരര 1021രള. ഋിര്യ’ആലിലറശൗേ െഉലൗ’െ). എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തെ മുഴുവനായി ദൈവം ക്രിസ്തുവില്‍ വിധിക്കുന്ന സംഭവമാണ് പൊതുവിധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. യുഗാന്ത്യത്തിലെ പൊതുവിധിയില്‍ തനതുവിധിയില്‍, സംഭവിച്ചവ പരസ്യമായി അംഗീകരിക്കപ്പെടുകയും മൃതമായി മണ്ണിലലിഞ്ഞ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ട് രൂപാന്തരം പ്രാപിച്ച് ആത്മശരീരങ്ങളോടെ
സൗഭാഗ്യത്തിലേക്കോ നിത്യശിക്ഷയിലേക്കോ പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ പരിശുദ്ധ അമ്മയുടെ കാര്യത്തില്‍ അന്ത്യവിധിവരെ കാത്തിരിക്കാതെ മരണത്തോടുകൂടിത്തന്നെ ആ പാവനദേഹം രൂപാന്തരം പ്രാപിച്ച് ആത്മശരീരങ്ങളോടെ നിത്യസൗഭാഗ്യത്തിലേക്ക് സ്വീകരിക്കപ്പെട്ടുവെന്ന് തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
പരിശുദ്ധ മറിയത്തിന്റെ സുകൃതനിറവിനാധാരമായി നിലകൊള്ളുന്നത് മംഗലവാര്‍ത്തയും അവള്‍ നല്‍കുന്ന പ്രത്യുത്തരവുമാണ്. മരണമുഖത്തുനിന്നുകൊണ്ടാണ് ഗബ്രിയേല്‍ ദൂതന്റെ വാക്കുകളില്‍ ദൈവഹിതം തിരിച്ചറിഞ്ഞ് മറിയം ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന മൂന്നു വാക്കുകളുരുവിട്ട് സമ്പൂര്‍ണ്ണസമര്‍പ്പണം നടത്തുന്നത്. രക്ഷാകരചരിത്രത്തിലൊരിടത്തും ലിഖിതമാകാത്തവിധമുള്ള അഗ്രാഹ്യവും അസാധാരണവുമായ ഒരു ദൈവിക ഇടപെടലിനാണ് മറിയം ഏകസാക്ഷിയും സഹകാരിണിയുമാകുന്നത്. കഠിനമായ സഹനവഴികള്‍ പിന്നിട്ടു ചെന്നെത്തുന്ന കുരിശിന്‍ചുവട്ടിലും ആ സമര്‍പ്പിത ഇടറാതെ നില്ക്കുന്നതിലാണ് അവളുടെ മാതൃത്വത്തിന്റെ / ശിഷ്യത്വത്തിന്റെ മഹത്വം ശോഭിതമാകുന്നത്. ദൈവമാതാവായി ഉയര്‍ത്തപ്പെട്ടവള്‍ ക്രിസ്തുശിഷ്യത്വത്തിന്റെ പൂര്‍ണ്ണരൂപംകൂടിയാണ്. ദൈവത്തിന്റെ പ്രിയപുത്രിയും സഭയുടെ മാതാവും പ്രതീകവുമായ അവള്‍ സഭയുടെ അംഗവും കൂടിയാണ്. നമ്മുടെ ജീവിതയാത്രയിലെ കദനവഴികളില്‍, വിശ്വാസ പ്രതിസന്ധികളില്‍ ദൈവത്തിനൊന്നും അസാധ്യമല്ലെന്ന ബോധ്യത്തോടെ നടന്നുനീങ്ങാന്‍ ഈ അമ്മ നമുക്ക് കരുത്തുപകരുമെന്നതു തീര്‍ച്ച.
ദൈവകൃപ നിറഞ്ഞ പരിശുദ്ധ മറിയം ദുര്‍ഘടംപിടിച്ച പാതകള്‍ താണ്ടി ഐന്‍കരീമിലെ വീട്ടിലെത്തി, സക്കറിയ- ഏലീശ്വാ ദമ്പതികളെ സന്ദര്‍ശിച്ച് ദൈവമഹത്വം പ്രകീര്‍ത്തിക്കുന്നതും വിനീത ശുശ്രൂഷയില്‍ മുഴുകുന്നതും വലിയൊരു ധ്യാനവിചാരമാണ്. ലോകത്തിന്റെ ശൈലികള്‍വിട്ട് വിനീതയായി ശുശ്രൂഷകളില്‍ വ്യാപരിക്കുന്നതിന്റെ മഹത്വം മറിയം ജീവിതംകൊണ്ട് അടയാളപ്പെടുത്തുകയാണ്. ഇതോടൊപ്പം മറിയത്തിന്റെ സന്ദര്‍ശനം സക്കറിയായുടെ കുടുംബത്തില്‍ പരിശുദ്ധാത്മാവ് നിറയുന്ന അനുഗ്രഹസാന്നിധ്യമായിത്തീരുന്നു. നമ്മുടെ സാന്നിധ്യവും ഇടപെടലുകളും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി മാറുന്നുണ്ടോ എന്ന ചോദ്യമിവിടെ പ്രസക്തമാണ്. അഹന്തയുടെ ആഡംബരങ്ങള്‍ വെടിഞ്ഞ് ലാളിത്യവും വിനയവും ധരിക്കാനുള്ള ക്ഷണമാണ് നസ്രത്തിലെ കന്യക സമകാലിക ലോകത്തിനു നല്കുന്നത്. ഗര്‍വ്വിന്റെ ഉരുളന്‍കല്ലില്‍ തട്ടിത്തകരുന്ന ഒട്ടനവധി ജീവിതങ്ങള്‍ എവിടെയുമുണ്ട്; ഒപ്പം സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി അപരനെ ചൂഷണം ചെയ്യുന്നവരും. ഇവിടെയെല്ലാം നസ്രത്തിലെ അമ്മയുടെ ജീവിതം നമ്മെ ചലഞ്ച് ചെയ്യുന്നുണ്ട്.
കാനായിലെ കല്ല്യാണവിരുന്നിലും പരിശുദ്ധമറിയം നടത്തുന്ന ഇടപെടലുകള്‍ അതുല്യമായ കരുതലും സ്‌നേഹവും നിറഞ്ഞവയാണ്. വിരുന്നുമേശയില്‍ ഒരു പ്രധാനവിഭവം തീര്‍ന്നുപോകുന്നതിന്റെ അക്ഷേപഭാരം കാര്‍മേഘംപോലെ കനം പിടിച്ചിരുന്ന വേളയിലാണ് അമ്മ അതറിയുന്നത്. അകത്ത് കലവറയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി പുറത്തറിയുന്നതിനുമുമ്പ് നേരിട്ടു മനസ്സിലാക്കി ഇരുചെവിയറിയാതെ ദൈവപുത്രനോട് ‘മകനേ അവര്‍ക്കു വീഞ്ഞില്ല’ എന്നു സ്വാതന്ത്യത്തോടെ പറയുന്ന അമ്മമനസ്സ് ശ്രദ്ധേയമാണ്. തുടര്‍ന്ന്, പരിചാരകരോട് ‘അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുക’ എന്ന് ആവശ്യപ്പെടുന്ന മറിയം പ്രശ്‌നപരിഹാരം നിര്‍ദ്ദേശിച്ചുകഴിഞ്ഞു. പരിചാരകര്‍ ഈശോയുടെ വാക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ഉപരിശ്രേഷ്ഠമായ വീഞ്ഞ് അവസാനം പകര്‍ന്ന് വിരുന്നു മേശയില്‍ വിസ്മയം സൃഷ്ടിച്ച കുടുംബനാഥന്‍ അഭിനന്ദനം ഏറ്റുവാങ്ങുമ്പോള്‍ മറിയം ഒന്നുമറിയാത്തവളായി പിന്നില്‍ മറഞ്ഞുകഴിഞ്ഞിരുന്നു.
ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്നതിനുമുള്ള ഒരു മരിയന്‍ സ്ട്രാറ്റജി (പ്രവര്‍ത്തനശൈലി) ഇവിടെ കാനായില്‍ മറനീക്കി പുറത്തുവരുന്നത് കാണാം. ആദ്യംതന്നെ സഹജീവിയുടെ സങ്കടങ്ങള്‍ കണ്ടറിയാനുള്ള കാഴ്ച്ച ഉണ്ടാവണം; ഒപ്പം അതു പരിഹരിച്ച് സഹായിക്കുവാനുള്ള ആഗ്രഹവും സന്നദ്ധയും. തുടര്‍ന്ന്, മറിയം ചെയ്തതുപോലെ കര്‍ത്താവിന്റെ മുമ്പില്‍ ഹൃദയംതുറന്ന് സങ്കടങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയമാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അവിടുന്ന് ഇടപെടുമെന്ന വിശ്വാസത്തിന്റെ ഉറപ്പോടുകൂടിയ പ്രാര്‍ത്ഥനയാണിവിടെ അര്‍ത്ഥമാക്കുന്നത്. അതു കഴിഞ്ഞാല്‍ പ്രതിസന്ധിയില്‍ അകപ്പെട്ടവരെ മറ്റാരുമറിയാതെ വ്യക്തിപരമായി കണ്ട് ക്രിസ്തു പറയുന്നതുപോലെ (സുവിശേഷം ആവശ്യപ്പെടുന്ന രീതിയില്‍) പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കണം. അവിടെ ദൈവം ഇടപെട്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകതന്നെ ചെയ്യും. ഈ മരിയന്‍ ശൈലി ക്രൈസ്തവസ്‌നേഹത്തിന്റെ പ്രായോഗിക പ്രകാശനംതന്നെയാണ്.
സഹജീവിയുടെ നേര്‍ക്കു മിഴിപൂട്ടി നില്ക്കുന്ന അപരവത്ക്കരണം വര്‍ദ്ധമാനമാകുന്ന ഉത്തരാധുനിക പരിതോവസ്ഥയില്‍ മനുഷ്യബന്ധങ്ങള്‍ വല്ലാതെ മുറിഞ്ഞകലുന്നുണ്ട്. വീട്ടകത്തുപോലും വ്യാപിക്കുന്ന നിസംഗതയില്‍ മാതാപിതാക്കളും മക്കളും സഹോദരങ്ങളും അവരവരുടെ സ്വാര്‍ത്ഥമാളങ്ങളില്‍ ഒതുങ്ങിക്കൂടുകയാണ്. ആര്‍ക്കും ആരുടെയും കാര്യത്തില്‍ പരിഗണനയില്ലാത്ത ഈ ദുര്‍ഭഗാവസ്ഥ പൊതുസമൂഹത്തിന്റെ പരിച്ഛേദമായി മാറിക്കഴിഞ്ഞു. അപരനെ നോവിച്ചും അവഹേളിച്ചും കുരുതികൊടുത്തും സ്വന്തം കസേരകളുറപ്പിക്കാന്‍ മനുഷ്യര്‍ മടിക്കുന്നില്ല. കച്ചവടചാനലുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇരകളായി നിഷ്‌ക്കരുണം മുറിവേല്ക്കുന്നവരും ജീവിതം തകരുന്നവരും കുറവല്ല. കരുതലും കാരുണ്യവും വറ്റിവരളുന്ന സമകാലികവറുതിയുടെ മീതെ ആദ്രസ്‌നേഹത്തിന്റെ ജലധാരയായി പെയ്തിറങ്ങുവാനുള്ള ദൗത്യമാണ് ഓരോ ക്രിസ്ത്യാനിക്കുമുള്ളതെന്ന് ഭാഗ്യവതിയായ മറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കാല്‍വരിയിലെ സഹനതീവ്രതയിലാണ് മറിയത്തെ മനുഷ്യകുലത്തിന്റെ മുഴുവന്‍ അമ്മയായി മിശിഹാ നമുക്കു നല്‍കുന്നത്. വിശ്വാസപൂര്‍ണ്ണതയുടെ അടയാളമായിട്ടുകൂടിയാണ് ആ യഥാര്‍ത്ഥക്രിസ്തുശിഷ്യ മലയിറങ്ങുന്നത്. മനുഷ്യന്റെ കദനങ്ങളിലേക്കും കണ്ണീരുണങ്ങാത്ത ഇടവഴികളിലേക്കുമാണ് അവള്‍ ഇറങ്ങിയെത്തുന്നത്. യോഹന്നാന്‍ശ്ലീഹാ നമ്മുടെയെല്ലാം പ്രതിനിധിയായി മാതാവിനെ തന്റെ ഹൃദയവീട്ടില്‍ സ്വീകരിച്ചു. നമ്മുടെ ജീവിതത്തിലെ കനല്‍വഴികളിലും പ്രതിസന്ധികളിലും പരിശുദ്ധയായ മറിയം അമ്മസ്ഥാനത്തുനിന്ന് നമ്മെ ചേര്‍ത്തുപിടിക്കുമെന്നത് തീര്‍ച്ച. അതുകഴിഞ്ഞ് അവള്‍ നമ്മോടു പറയും, ‘അവന്‍ പറയുന്നതുപോലെ ചെയ്യുക’. വി.ജോണ്‍പോള്‍ പാപ്പ തന്റെ തീര്‍ത്ഥാടനവഴികളില്‍ പരിശുദ്ധ മറിയത്തിന്റെ കരങ്ങളില്‍ പിടിച്ചുകൊണ്ട് മിശിഹായെ പ്രഘോഷിക്കുകയും തിരുസ്സഭയെ നയിക്കുകയും ചെയ്ത ശൈലി പ്രചോദനകരമാണ്. സ്‌നേഹസമര്‍പ്പണത്തിലൂടെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിച്ചുതന്ന പരിശുദ്ധ മറിയം നമുക്കു പ്രിയപ്പെട്ട അമ്മയും വഴികാട്ടിയുമാകട്ടെ.

നിത്യസൗഭാഗ്യത്തിലേക്കോ നിത്യശിക്ഷയിലേക്കോ പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ പരിശുദ്ധ അമ്മയുടെ കാര്യത്തില്‍ അന്ത്യവിധിവരെ കാത്തിരിക്കാതെ മരണത്തോടുകൂടിത്തന്നെ ആ പാവനദേഹം രൂപാന്തരം പ്രാപിച്ച് ആത്മശരീരങ്ങളോടെ നിത്യസൗഭാഗ്യത്തിലേക്ക് സ്വീകരിക്കപ്പെട്ടുവെന്ന് തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം അനുസരിച്ച് വിശുദ്ധിയില്‍ വ്യാപരിക്കുന്നവരുടെ അസ്തിത്വവും മഹത്വവത്കരിക്കപ്പെട്ട് സ്വര്‍ഗഭാഗ്യം നേടുമെന്നതിന്റെ അടയാളമായി മാതാവിന്റെ സ്വര്‍ഗാരോപണം നിലകൊള്ളുന്നു.
മരണമുഖത്തുനിന്നുകൊണ്ടാണ് ഗബ്രിയേല്‍ ദൂതന്റെ വാക്കുകളില്‍ ദൈവഹിതം തിരിച്ചറിഞ്ഞ് മറിയം ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന മൂന്നു വാക്കുകളുരുവിട്ട് സമ്പൂര്‍ണ്ണസമര്‍പ്പണം നടത്തുന്നത്. രക്ഷാകരചരിത്രത്തിലൊരിടത്തും ലിഖിതമാകാത്തവിധമുള്ള അഗ്രാഹ്യവും അസാധാരണവുമായ ദൈവിക ഇടപെടലിനാണ് മറിയം ഏകസാക്ഷിയും സഹകാരിണിയുമാകുന്നത്. കഠിനമായ സഹനവഴികള്‍ പിന്നിട്ടു ചെന്നെത്തുന്ന കുരിശിന്‍ചുവട്ടിലും ആ സമര്‍പ്പിത ഇടറാതെ നില്ക്കുന്നതിലാണ് അവളുടെ മാതൃത്വത്തിന്റെ / ശിഷ്യത്വത്തിന്റെ മഹത്വം ശോഭിതമാകുന്നത്. ദൈവമാതാവായി ഉയര്‍ത്തപ്പെട്ടവള്‍ ക്രിസ്തുശിഷ്യത്വത്തിന്റെ പൂര്‍ണ്ണരൂപംകൂടിയാണ്. ദൈവത്തിന്റെ പ്രിയപുത്രിയും സഭയുടെ മാതാവും പ്രതീകവുമായ അവള്‍ സഭയുടെ അംഗവും കൂടിയാണ്. നമ്മുടെ ജീവിതയാത്രയിലെ കദനവഴികളില്‍, വിശ്വാസ പ്രതിസന്ധികളില്‍ ദൈവത്തിനൊന്നും അസാധ്യമല്ലെന്ന ബോധ്യത്തോടെ നടന്നുനീങ്ങാന്‍ ഈ അമ്മ നമുക്ക് കരുത്തുപകരുമെന്നതു തീര്‍ച്ച.
ദൈവകൃപ നിറഞ്ഞ പരിശുദ്ധ മറിയം ദുര്‍ഘടംപിടിച്ച പാതകള്‍ താണ്ടി ഐന്‍കരീമിലെ വീട്ടിലെത്തി, സക്കറിയ- ഏലീശ്വാ ദമ്പതികളെ സന്ദര്‍ശിച്ച് ദൈവമഹത്വം പ്രകീര്‍ത്തിക്കുന്നതും വിനീത ശുശ്രൂഷയില്‍ മുഴുകുന്നതും വലിയൊരു ധ്യാനവിചാരമാണ്. ലോകത്തിന്റെ ശൈലികള്‍വിട്ട് വിനീതയായി ശുശ്രൂഷകളില്‍ വ്യാപരിക്കുന്നതിന്റെ മഹത്വം മറിയം ജീവിതംകൊണ്ട് അടയാളപ്പെടുത്തുകയാണ്. ഇതോടൊപ്പം മറിയത്തിന്റെ സന്ദര്‍ശനം സക്കറിയായുടെ കുടുംബത്തില്‍ പരിശുദ്ധാത്മാവ് നിറയുന്ന അനുഗ്രഹസാന്നിധ്യമായിത്തീരുന്നു. നമ്മുടെ സാന്നിധ്യവും ഇടപെടലുകളും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി മാറുന്നുണ്ടോ എന്ന ചോദ്യമിവിടെ പ്രസക്തമാണ്. അഹന്തയുടെ ആഡംബരങ്ങള്‍ വെടിഞ്ഞ് ലാളിത്യവും വിനയവും ധരിക്കാനുള്ള ക്ഷണമാണ് നസ്രത്തിലെ കന്യക സമകാലിക ലോകത്തിന് നല്‍കുന്നത്. ഗര്‍വ്വിന്റെ ഉരുളന്‍കല്ലില്‍ തട്ടിത്തകരുന്ന ഒട്ടനവധി ജീവിതങ്ങള്‍ എവിടെയുമുണ്ട്; ഒപ്പം സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി അപരനെ ചൂഷണം ചെയ്യുന്നവരും. ഇവിടെയെല്ലാം അമ്മയുടെ ജീവിതം നമ്മെ ചലഞ്ച് ചെയ്യുന്നുണ്ട്.
കാനായിലെ കല്യാണവിരുന്നിലും പരിശുദ്ധമറിയം നടത്തുന്ന ഇടപെടലുകള്‍ അതുല്യമായ കരുതലും സ്‌നേഹവും നിറഞ്ഞവയാണ്. വിരുന്നുമേശയില്‍ ഒരു പ്രധാനവിഭവം തീര്‍ന്നുപോകുന്നതിന്റെ ആക്ഷേപഭാരം കാര്‍മേഘംപോലെ കനം പിടിച്ചിരുന്ന വേളയിലാണ് അമ്മ അതറിയുന്നത്. അകത്ത് കലവറയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി പുറത്തറിയുന്നതിനുമുമ്പ് നേരിട്ടു മനസിലാക്കി ഇരുചെവിയറിയാതെ ദൈവപുത്രനോട് ‘മകനേ അവര്‍ക്കു വീഞ്ഞില്ല’ എന്നു സ്വാതന്ത്യത്തോടെ പറയുന്ന അമ്മമനസ്് ശ്രദ്ധേയമാണ്. തുടര്‍ന്ന്, പരിചാരകരോട് ‘അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുക’ എന്ന് ആവശ്യപ്പെടുന്ന മറിയം പ്രശ്‌നപരിഹാരം നിര്‍ദ്ദേശിച്ചുകഴിഞ്ഞു. പരിചാരകര്‍ ഈശോയുടെ വാക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ഉപരിശ്രേഷ്ഠമായ വീഞ്ഞ് അവസാനം പകര്‍ന്ന് വിരുന്നു മേശയില്‍ വിസ്മയം സൃഷ്ടിച്ച കുടുംബനാഥന്‍ അഭിനന്ദനം ഏറ്റുവാങ്ങുമ്പോള്‍ മറിയം ഒന്നുമറിയാത്തവളായി പിന്നില്‍ മറഞ്ഞുകഴിഞ്ഞിരുന്നു.
ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്നതിനുള്ള ഒരു മരിയന്‍ സ്ട്രാറ്റജി (പ്രവര്‍ത്തനശൈലി) ഇവിടെ കാനായില്‍ മറനീക്കി പുറത്തുവരുന്നത് കാണാം. ആദ്യംതന്നെ സഹജീവിയുടെ സങ്കടങ്ങള്‍ കണ്ടറിയാനുള്ള കാഴ്ച ഉണ്ടാവണം; ഒപ്പം അതു പരിഹരിച്ച് സഹായിക്കുവാനുള്ള ആഗ്രഹവും സന്നദ്ധതയും. തുടര്‍ന്ന്, മറിയം ചെയ്തതുപോലെ കര്‍ത്താവിന്റെ മുമ്പില്‍ ഹൃദയംതുറന്ന് സങ്കടങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയമാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അവിടുന്ന് ഇടപെടുമെന്ന വിശ്വാസത്തിന്റെ ഉറപ്പോടുകൂടിയ പ്രാര്‍ത്ഥനയാണിവിടെ അര്‍ത്ഥമാക്കുന്നത്. അതു കഴിഞ്ഞാല്‍ പ്രതിസന്ധിയില്‍ അകപ്പെട്ടവരെ മറ്റാരുമറിയാതെ വ്യക്തിപരമായി കണ്ട് ക്രിസ്തു പറയുന്നതുപോലെ പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കണം. അവിടെ ദൈവം ഇടപെട്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകതന്നെ ചെയ്യും. ഈ മരിയന്‍ ശൈലി ക്രൈസ്തവസ്‌നേഹത്തിന്റെ പ്രായോഗിക പ്രകാശനംതന്നെയാണ്.
സഹജീവിയുടെ നേര്‍ക്കു മിഴിപൂട്ടി നില്ക്കുന്ന അപരവത്ക്കരണം വര്‍ദ്ധമാനമാകുന്ന ഉത്തരാധുനിക പരിതോവസ്ഥയില്‍ മനുഷ്യബന്ധങ്ങള്‍ വല്ലാതെ മുറിഞ്ഞകലുന്നുണ്ട്. വീട്ടകത്തുപോലും വ്യാപിക്കുന്ന നിസംഗതയില്‍ മാതാപിതാക്കളും മക്കളും സഹോദരങ്ങളും അവരവരുടെ സ്വാര്‍ത്ഥമാളങ്ങളില്‍ ഒതുങ്ങിക്കൂടുകയാണ്. ആര്‍ക്കും ആരുടെയും കാര്യത്തില്‍ പരിഗണനയില്ലാത്ത ഈ ദുര്‍ഭഗാവസ്ഥ പൊതുസമൂഹത്തിന്റെ പരിച്ഛേദമായി മാറിക്കഴിഞ്ഞു. അപരനെ നോവിച്ചും അവഹേളിച്ചും കുരുതികൊടുത്തും സ്വന്തം കസേരകളുറപ്പിക്കാന്‍ മനുഷ്യര്‍ മടിക്കുന്നില്ല. കച്ചവടചാനലുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇരകളായി നിഷ്‌ക്കരുണം മുറിവേല്ക്കുന്നവരും ജീവിതം തകരുന്നവരും കുറവല്ല. കരുതലും കാരുണ്യവും വറ്റിവരളുന്ന സമകാലികവറുതിയുടെ മീതെ ആര്‍ദ്രസ്‌നേഹത്തിന്റെ ജലധാരയായി പെയ്തിറങ്ങുവാനുള്ള ദൗത്യമാണ് ഓരോ ക്രിസ്ത്യാനിക്കുമുള്ളതെന്ന് ഭാഗ്യവതിയായ മറിയം നമ്മെ ഓര്‍മിപ്പിക്കുന്നു.
കാല്‍വരിയിലെ സഹനതീവ്രതയിലാണ് മറിയത്തെ മനുഷ്യകുലത്തിന്റെ മുഴുവന്‍ അമ്മയായി മിശിഹാ നമുക്കു നല്‍കുന്നത്. വിശ്വാസപൂര്‍ണ്ണതയുടെ അടയാളമായിട്ടുകൂടിയാണ് ആ യഥാര്‍ത്ഥക്രിസ്തുശിഷ്യ മലയിറങ്ങുന്നത്. മനുഷ്യന്റെ കദനങ്ങളിലേക്കും കണ്ണീരുണങ്ങാത്ത ഇടവഴികളിലേക്കുമാണ് അവള്‍ ഇറങ്ങിയെത്തുന്നത്. യോഹന്നാന്‍ശ്ലീഹാ നമ്മുടെ പ്രതിനിധിയായി മാതാവിനെ തന്റെ ഹൃദയവീട്ടില്‍ സ്വീകരിച്ചു. നമ്മുടെ ജീവിതത്തിലെ കനല്‍വഴികളിലും പ്രതിസന്ധികളിലും പരിശുദ്ധയായ മറിയം അമ്മസ്ഥാനത്തുനിന്ന് നമ്മെ ചേര്‍ത്തുപിടിക്കുമെന്നത് തീര്‍ച്ച. അതുകഴിഞ്ഞ് അവള്‍ നമ്മോടു പറയും, ‘അവന്‍ പറയുന്നതുപോലെ ചെയ്യുക’. വിശുദ്ധ ജോണ്‍പോള്‍ പാപ്പ തന്റെ തീര്‍ത്ഥാടനവഴികളില്‍ പരിശുദ്ധ മറിയത്തിന്റെ കരങ്ങളില്‍ പിടിച്ചുകൊണ്ട് മിശിഹായെ പ്രഘോഷിക്കുകയും തിരുസഭയെ നയിക്കുകയും ചെയ്ത ശൈലി പ്രചോദനകരമാണ്. സ്‌നേഹസമര്‍പ്പണത്തിലൂടെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിച്ചുതന്ന പരിശുദ്ധ മറിയം നമുക്കു പ്രിയപ്പെട്ട അമ്മയും വഴികാട്ടിയുമാകട്ടെ.

 

ബിഷപ് മാര്‍ ജോസ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?