Follow Us On

18

April

2024

Thursday

അഭയാർത്ഥിസംരക്ഷണ പദ്ധതികളുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്; പ്രഖ്യാപിച്ചത് 2,50,000 ഡോളർ

അഭയാർത്ഥിസംരക്ഷണ പദ്ധതികളുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്; പ്രഖ്യാപിച്ചത് 2,50,000 ഡോളർ

മിനിയപോളിസ്: യു.എസ് മെക്‌സിക്കോ അതിർത്തി പ്രദേശങ്ങളിൽ കഷ്ടപ്പെടുന്നവർക്കിടയിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രസിഡന്റ് കാൾ ആന്റേഴ്‌സൺ. സ്വന്തം രാജ്യം വിട്ട് പാലായനം ചെയ്യുന്നവർക്ക് തങ്ങളെകൊണ്ടുള്ള ആവശ്യം വലുതാണെന്നും അവരോടുള്ള ഞങ്ങളുടെ കരുതലും സ്‌നേഹവും വലുതാണെന്നും അദ്ദേഹം പറഞ്ഞു. മിനിയാപോളിസിൽ നടന്ന സംഘടനയുടെ 137ാം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കൻ അതിർത്തിയിലെ അഭയാർത്ഥികൾക്കായി രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ ഉടൻ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വരുംവർഷങ്ങളിൽ കൂടുതൽ സേവനങ്ങൾ അഭയാർഥികൾക്ക് ഇടയിൽ ലഭ്യമാക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുമെന്നതടക്കമുള്ള നിരവധി പുതിയ പദ്ധതികളും തീരുമാനങ്ങളുമാണ് തദവസരത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത്. അതേസമയം അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളവും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും സംഘടന നിലവിൽ നൽകി വരുന്നുണ്ട്. മെക്‌സിക്കോ, അരിസോണ, കാലിഫോർണിയ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഡെൻവർ ഹൈസ്‌ക്കൂൾ വെടിവെയ്പ്പിൽ തന്റെ സഹപാഠികളെ രക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട 18വയസ്സുകാരൻ കെൻഡ്രിക്ക് കാസ്റ്റില്ലോയെ അവാർഡ് നൽകി അനുസ്മരിക്കുകയും ചെയ്തു. സംഘടനയുടെ ഉന്നതബഹുമതികളിൽ രണ്ടാമത്തെതായ കാരിത്താസ് മെഡൽ നൽകിയാണ് കെൻഡ്രിക്കിനെ അനുസ്മരിച്ചത്. ഇത്തരത്തിൽ കാര്യക്ഷമമായ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയ്ക്ക് ആഗോളതലത്തിൽ 1.9മില്യൻ അംഗങ്ങളും ഒരു ഡസനിലധികം രാജ്യങ്ങളിലായി 16,000കൗൺസിലുകളും നിലവിൽ ഉണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?