Follow Us On

24

August

2019

Saturday

ഔദ്യോഗിക മുദ്രയിലെ കുരിശടയാളം മാറ്റേണ്ട; നിരീശ്വരവാദ സംഘടനയ്ക്ക് വീണ്ടും തിരിച്ചടി

ഔദ്യോഗിക മുദ്രയിലെ കുരിശടയാളം മാറ്റേണ്ട; നിരീശ്വരവാദ സംഘടനയ്ക്ക് വീണ്ടും തിരിച്ചടി

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ലേഹൈ കൗണ്ടിയിലെ ഔദ്യോഗിക മുദ്രയിലെ കുരിശടയാളം നീക്കാൻ കച്ചകെട്ടിയിറങ്ങിയ നിരീശ്വരവാദികൾക്ക് തിരിച്ചടി. കഴിഞ്ഞ 70 വർഷം യാതൊരു പരാതിയും കൂടാതെ ഔദ്യോഗികമായി ഉപയോഗിച്ച മുദ്രയിലെ കുരിശടയാണം മാറ്റേണ്ടെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഫിലാഡൽഫിയ സർക്യൂട്ട് കോടതി വിധിച്ചത്.

ക്രൈസ്തവ പ്രതീകങ്ങളെ പൊതുസ്ഥലങ്ങളിൽനിന്ന് ഉന്മൂലനം ചെയ്യാൻ പലവട്ടം ഇടപെട്ട് പരാജയപ്പെട്ട, നിരീശ്വരവാദ സംഘടനയായ ‘ഫീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷന്’ കോടതിയിൽനിന്നുണ്ടായ ഏറ്റവും പുതിയ തിരിച്ചടിയാണിത്. വിശ്വാസപരമായ അടയാളം എന്നതിനേക്കാൾ ഉപരി പെൻസിൽവാനിയയുടെ ചരിത്രത്തെയാണ് മുദ്രയിലെ കുരിശടയാളം സൂചിപ്പിക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് സംഘടനയുടെ വാദത്തെ കോടതി തള്ളിയത്.

ഔദ്യോഗിക മുദ്രയിലെ കുരിശുചിഹ്നം മാറ്റണമെന്ന ആവശ്യവുമായി 2016ലാണ് ‘ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ’ കോടതിയെ സമീപിച്ചത്. ഔദ്യോഗിക മുദ്രയിൽ കുരിശടയാളം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു കേസ് ഫയൽ ചെയ്തത്. 2017ൽ അനുകൂല വിധി സമ്പാദിച്ചെങ്കിലും ‘ബെക്കറ്റി’ലെ സീനിയർ കൗൺസിലർ ഡയാന വേം ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലാണ് ഇപ്പോഴത്തെ വിധി സമ്പാദിക്കാൻ സഹായമായത്.

ടെക്‌സാസിലെ ചരിത്രമുറങ്ങുന്ന സാൻ ജസിന്തോ കൗണ്ടി കോർട്ട്ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രീഡം ഫ്രം റിലീജിയൻ ഫൌണ്ടേഷൻ’ സമർപ്പിച്ച ഹർജിയും ഇക്കഴിഞ്ഞ മേയിൽ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ ഒന്നടങ്കം രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ‘കുരിശ് നോക്കാൻ ഇഷ്ടമല്ലെങ്കിൽ അങ്ങോട്ട് നോക്കണ്ട,’ എന്ന താക്കീത് പരസ്യമാക്കിയാണ് കുരിശടയാളം മാറ്റാനുള്ള നീക്കത്തെ വിശ്വാസികൾ പ്രതിരോധിച്ചത്.

പ്രമുഖ അമേരിക്കൻ സെനറ്റ് അംഗവും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ മാർക്കോ റൂബിയോ ബൈബിൾ വചനങ്ങൾ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയതിലൂടെയും കുപ്രസിദ്ധമാണ് ‘ഫീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ’.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?