Follow Us On

17

October

2019

Thursday

വിശ്വാസികൾക്ക് പാപ്പയുടെ ‘ജാഗ്രതാ’നിർദേശം; വിശ്വാസവിളക്കിൽ ‘എണ്ണ’ പകരണമെന്നും പാപ്പ

വിശ്വാസികൾക്ക് പാപ്പയുടെ ‘ജാഗ്രതാ’നിർദേശം; വിശ്വാസവിളക്കിൽ ‘എണ്ണ’ പകരണമെന്നും പാപ്പ

വത്തിക്കാൻ സിറ്റി: ഇഹത്തിൽ സമ്പത്താർജിക്കാനല്ല, മറിച്ച്, സ്വർഗത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യത്തോടെ വിശ്വാസയാത്രയിൽ ജാഗ്രത പാലിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. ജീവിതത്തിലെ ഇരുളുകളെ പ്രഭാപൂർണമാക്കാൻ പ്രാർത്ഥനയും വചനശ്രവണവും വഴി വിശ്വാസവിളക്കിൽ എണ്ണ പകരണമെന്നും പാപ്പ പറഞ്ഞു. വത്തിക്കാൻ ചത്വരത്തിൽ പൊതുസന്ദർശനത്തിനെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധനചെയ്യുകയായിരുന്നു പാപ്പ.

സ്വശിഷ്യരെ നിരന്തരം ജാഗരൂകരായിരിക്കാൻ യേശുനാഥൻ ഓർമിപ്പിക്കുന്നു. അവരുടെ ജീവിതത്തിലൂടെ ദൈവം കടന്നുപോകുന്നത് അവർ മനസിലാക്കാനാണിത്. ജാഗരൂഗരായിരിക്കേണ്ടത് എങ്ങനെയെന്ന് യേശു പ~ിപ്പിക്കുന്നതും ശ്രദ്ധേയമാണ്, ‘നിങ്ങൾ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ.’ അതാവണം നമ്മുടെ ശൈലി. യാത്രയ്‌ക്കൊരുങ്ങിയ ഒരു തീർത്ഥാടകന്റെ ഭാവത്തെയാണ് ‘അര മുറുക്കിയിരിക്കണം’ എന്നതിലൂടെ ക്രിസ്തു പ~ിപ്പിക്കുന്നത്.

സൗകര്യപ്രദവും സുരക്ഷിതത്വം ഉറപ്പേകുന്നതുമായ വാസയിടത്തിൽ ആഴത്തിൽ വേരുറപ്പിക്കാതെ, നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്റെ കടന്നുപോകലിന് വിശ്വാസത്തോടെ വഴങ്ങിക്കൊടുക്കുകയും അടുത്ത ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവഹിതത്തോട് തുറവു കാട്ടുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം.

‘അരമുറുക്കിയിരിക്കുക’ എന്ന പ്രഥമ ശൈലിക്കുശേഷം വരുന്ന ആവശ്യം രാത്രിയുടെ ഇരുളിനെ അകറ്റാൻ ‘വിളക്കുകൊളുത്തുക’ എന്നതാണ്. ജീവിതത്തിലെ നിരവധിയ ഇരുളുകളെ പ്രഭാപൂർണങ്ങളാക്കാൻ കഴിവുറ്റതും പക്വവുമായ വിശ്വാസം ജീവിക്കാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ആധ്യാത്മികമായി ഇരുളടഞ്ഞ രാത്രികൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. പ്രാർത്ഥനയും വചനശ്രവണവും വഴി വിശ്വാസത്തിന്റെ വിളക്കിൽ നിരന്തരം എണ്ണയൊഴിക്കണം.

ഞാൻ നിരവധി തവണ പറഞ്ഞിട്ടുള്ളത് ആവർത്തിക്കുകയാണ്: വായിക്കാൻ ഒരു ചെറു ബൈബിൾ നിങ്ങളുടെ കീശയിൽ, യാത്രാസഞ്ചിയിൽ സദാ സൂക്ഷിക്കുക. അത് യേശുവിന്റെ വചനത്താൽ അവിടുന്നുമായുള്ള കൂടിക്കാഴ്ചയാണ്. സ്വയം ആന്തരികമായി പ്രകാശിക്കാൻ ഒരുവനു കഴിയുമെന്നത് ഒരു മനക്കോട്ട മാത്രമാണ്. യഥാർത്ഥ വിശ്വാസം എന്നത് ഹൃദയത്തെ അപരനിലേക്കു തുറക്കുകയും സഹോദരങ്ങളുമായുള്ള വിശിഷ്യാ, ആവശ്യത്തിലിരിക്കുന്നവരുമായുള്ള കൂട്ടായ്മയിലേക്ക് ആനയിക്കുന്നതാണന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?