Follow Us On

24

August

2019

Saturday

ഇസ്ലാമികവത്ക്കരണവും വേണ്ട, ക്രൈസ്തവവത്ക്കരണവും വേണ്ട; മുന്നറിയിപ്പുമായി നൈജീരിയൻ ബിഷപ്പ്‌

ഇസ്ലാമികവത്ക്കരണവും വേണ്ട, ക്രൈസ്തവവത്ക്കരണവും വേണ്ട; മുന്നറിയിപ്പുമായി നൈജീരിയൻ ബിഷപ്പ്‌

നൈജീരിയ: മതപരമായ വൈവിധ്യവും 200 ദശലക്ഷത്തിൽപ്പരം ജനസംഖ്യയുമുള്ള രാജ്യത്തെ ഇസ്ലാമികവത്ക്കരിക്കാനോ ക്രൈസ്തവവത്ക്കരിക്കാനോ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി നൈജീരിയൻ ബിഷപ്പ് ഇഗ്‌നേഷ്യസ് ആയു കൈഗാമ. മതത്തെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ വേർതിരിക്കുന്നത് നിരർത്ഥകമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

‘നൈജീരിയയിൽ ക്രിസ്ത്യാനികൾ കൂടുതലുള്ളത് തെക്ക് ഭാഗത്താണ്. മുസ്ലീങ്ങൾ കൂടുതൽ വടക്ക് ഭാഗത്തും. ഇതിനിടയിലായി രാജ്യത്തെ സമാധാനം വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കണം. എന്നാൽ അത് നടക്കുന്നില്ല. ഇവരെ മുഴുവൻ ഏതെങ്കിലും ഒരു മതത്തിനു കീഴിൽ കൊണ്ടുവരുക എന്നത് ദൈവികപദ്ധതിയല്ല,’ ബിഷപ്പ് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?