Follow Us On

23

August

2019

Friday

സഭാനേതൃത്വത്തിന്റെ ഇടപെടൽ: ബൈബിളിന് ഇറക്കുമതി ചുങ്കം ഒഴിവാക്കി ട്രംപ് ഭരണകൂടം

സഭാനേതൃത്വത്തിന്റെ ഇടപെടൽ: ബൈബിളിന് ഇറക്കുമതി ചുങ്കം ഒഴിവാക്കി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ ഡി.സി: ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിലുണ്ടായിരിക്കുന്ന വ്യാപാരയുദ്ധം ഇംഗ്ലീഷ് ബൈബിളിന്റെ വില വർദ്ധനവിന് വഴിവെക്കില്ലെന്ന് ഉറപ്പായി. ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽനിന്ന് ബൈബിളിനെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം കൈക്കൊണ്ട നിർണായ ഇടപെടലാണ് ഇതിന് വഴിരയൊരുക്കിയത്.

ചൈന ഒരു നിരീശ്വരരാഷ്ട്രമാണെങ്കിലും ലോകത്തെ മൊത്തം ബൈബിൾ അച്ചടിയുടെ വലിയ ശതമാനവും ചൈനയിലാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ കടലാസ് ഉൾപ്പെടെയുള്ള ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കം ബൈബിൾ ലഭ്യത കുറയുന്നതിനുതന്നെ വഴിവെക്കുമെന്ന് ക്രൈസ്തവ നേതൃത്വം അമേരിക്കയിലെ പ്രസാധകരും മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബൈബിൾ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേൽ ചുമത്താനിരിന്ന നികുതി ട്രംപ് ഭരണകൂടം ഒഴിവാക്കിയത്.

ഒട്ടനവധി ക്രൈസ്തവ നേതാക്കൾ ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ എടുത്ത തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസാധകരുടെ അസോസിയേഷൻ അധ്യക്ഷ മരിയ പല്ലാന്റെ പറഞ്ഞു. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണ്. 57 ലക്ഷം കോപ്പികളാണ് 2018ൽ മാത്രം അമേരിക്കയിൽ വിറ്റഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?