Follow Us On

24

August

2019

Saturday

ബെനഡിക്ടന്‍ സഭയുടെ ആബട്ട് ജനറലായി ഫാ. ആന്റണി പുത്തന്‍പുരയ്ക്കല്‍ സ്ഥാനമേറ്റു

ബെനഡിക്ടന്‍ സഭയുടെ ആബട്ട് ജനറലായി ഫാ. ആന്റണി പുത്തന്‍പുരയ്ക്കല്‍ സ്ഥാനമേറ്റു

മക്കിയാട്
റോം ആസ്ഥാനമായ സില്‍വസ്ട്രാ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ ഏറ്റവും ഉന്നത പദവിയായ ആബട്ട് ജനറലായി ഫാ.ആന്റണി പുത്തന്‍പുരയ്ക്കല്‍ സ്ഥാനമേറ്റു. ഏഷ്യയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ഈ സ്ഥാനത്ത് എത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പതിവായി ഈ പദവിയിലേക്ക് തിരെഞ്ഞടുക്കപ്പെട്ടിരുന്നതിനാല്‍ റോമിലാണ് ഇത്തരം ചടങ്ങുകള്‍ നടന്നുവന്നിരുന്നത്. ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ആബട്ട് ജനറല്‍ എന്ന നിലയില്‍ മക്കിയാട് ആശ്രമത്തില്‍ ചടങ്ങുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുകയായിരുന്നു. കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെയും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ജോര്‍ജ് ഞരളക്കാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയിലും സ്ഥാനാരോഹണ ചടങ്ങിലും മാനന്തവാടി ബിഷപ് മാര്‍ ജോസഫ് പൊരുന്നേടം, ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്, കണ്ണൂര്‍ ബിഷപ് മാര്‍ അലക്‌സ് വടക്കുംതല, ശ്രിലങ്ക രത്‌നപുര ബിഷപ്‌ഡോ. ക്ലീറ്റസ് പെരേര, ശ്രീലങ്ക കാന്‍ഡി ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാ ന്‍ഡോ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി മക്കിയാട് ബെനഡിക്ടന്‍ ആശ്രമത്തെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്ന ഫാ. ആന്റണിയെ ആബട്ട് ജനറലായി കഴിഞ്ഞ മാസമാണ് തിരഞ്ഞെടുത്തത്. ആറ് വര്‍ഷക്കാലത്തേക്കാണ് ആബട്ട് ജനറല്‍ പദവി.
റോമില്‍ രണ്ട് തവണ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്നു. അഭിഭാഷകന്‍കൂടിയായ ഫാ.ആന്റണി കേരള ഹൈക്കോടതിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കിയിരുന്നു.
വയനാട് വെള്ളമുള്ള ഒഴുക്കന്‍മൂല ഇടവകയിലെ പരേതനായ പുത്തന്‍പുരയ്ക്കല്‍ ജോസഫിന്റെയും മറിയത്തിന്റെയും ഏഴ് ആണ്‍മക്കളില്‍ ആറാമനാണ് ജേക്കബ് എന്ന ഫാ. ആന്റണി. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് മാര്‍പ്പാപ്പയുടെ സന്ദേശം ഫാ.ആന്റണി പുത്തന്‍പുരയ്ക്കു കൈമാറിയത്. ഇറ്റലിയില്‍ നിന്നുള്ള ജനറല്‍ കൗണ്‍സിലര്‍ വിന്‍സന്‍ഡോ ഫറ്റോര്‍ണി, മുന്‍ ആബട്ട് ആന്ദ്രിയപന്തലോണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?