Follow Us On

20

September

2019

Friday

താൻ പീഡിത ക്രൈസ്തവരുടെ ചാരെയുണ്ടെന്ന്‌ പാപ്പ; സാന്നിധ്യത്തിന് അടയാളമാകും ‘ആറായിരം’ സ്‌നേഹസമ്മാനം

താൻ പീഡിത ക്രൈസ്തവരുടെ ചാരെയുണ്ടെന്ന്‌ പാപ്പ; സാന്നിധ്യത്തിന് അടയാളമാകും ‘ആറായിരം’ സ്‌നേഹസമ്മാനം

വത്തിക്കാൻ സിറ്റി: മുസ്ലീം തീവ്രവാദികളുടെ ആക്രമണവും ആഭ്യന്തര പ്രശ്‌നങ്ങളുംമൂലം പീഡനനാളുകളിലൂടെ കടന്നുപോകുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിന് ഫ്രാൻസിസ് പാപ്പയുടെ സ്‌നേഹ സമ്മാനം. രാജ്യത്തെ വിശ്വാസികൾക്ക് കൈമാറാൻ ആറായിരം ജപമാലകളാണ് പാപ്പ ഇക്കഴിഞ്ഞ ദിവസം ആശീർവദിച്ച കൈമാറിയത്.

ഈ സ്‌നേഹസമ്മാനം, പീഡിത ക്രൈസ്തവർക്കൊപ്പമുള്ള തന്റെ സാന്നിധ്യത്തിന്റെ അടയാളമാകട്ടെയെന്ന ആശംസയോടെയാണ് പാപ്പ ജപമാലകൾ ആശീർവദിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ ത്രികാലപ്രാർത്ഥനയുടെ സമാപനത്തിലായിരുന്നു ആശീർവാദകർമം.

മരത്തിന്റെ മുത്തുകൾകൊണ്ട് ബെത്‌ലഹേമിലെ കർമലീത്താ സന്ന്യാസിനിമാർ തയാറാക്കിയ ജപമാലകളാണ് സിറിയൻ ക്രൈസ്തവർക്ക് പാപ്പ സമ്മാനിക്കുന്നത്. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’വഴി സിറിയയിലെ പീഡിതരായ കത്തോലിക്കർക്കും യുദ്ധത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ജപമാല കൈമാറും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?