Follow Us On

29

March

2024

Friday

കാനഡയെ മാതാവിന് സമർപ്പിച്ച്, ഒട്ടാവയിൽ ജപമാല പ്രാർത്ഥന

കാനഡയെ മാതാവിന് സമർപ്പിച്ച്, ഒട്ടാവയിൽ ജപമാല പ്രാർത്ഥന

ഒട്ടാവ: ആഗസ്റ്റ് 22 ആം തീയതി കാനഡയെ പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിച്ചുകൊണ്ട്  ഒട്ടാവയിലെ ലാൻഡ്സ്ഡൗൺ പാർക്കിൽ  റോസറി ബൗൾ നടക്കും. മരിയൻ ഡിവോഷണൽ മൂവ്മെന്റിന്റെ തുടക്കക്കാരായ ഡെന്നീസ് ജിറാർഡും, ഭാര്യയായ ആഞ്ജലീന ജിറാർഡുമാണ് ജപമാല പ്രാർത്ഥനയുടെ സംഘാടകർ.  ഒട്ടാവ ആർച്ച് ബിഷപ്പ് ടെറൻസ് പ്രെൻറ്റർഗാസ്റ്റ് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കാനഡയിൽ നടക്കുന്ന ആദ്യത്തെ റോസറി ബൗളായിരിക്കും ഒട്ടാവയിലേത്.  മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ റോസറി ബൗളിൽ പങ്കെടുക്കാനെത്തുമെന്ന് കരുതപ്പെടുന്നു. 1947ൽ മരിയൻ കോൺഗ്രസിൽ, ഇതേ വേദിയിൽ വച്ചായിരുന്നു കാനഡയെ മെത്രാന്മാർ മാതാവിന്റെ അമലോൽഭവ ഹൃദയത്തിന് സമർപ്പിച്ചത്. പിന്നീട് 2017ലും നോട്ടർഡാം കത്തീഡ്രലിൽ വെച്ച് മെത്രാന്മാർ ഇതാവർത്തിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?