Follow Us On

17

February

2020

Monday

ക്രൈസ്തവർ യേശുവിന്റെ സ്‌നേഹാഗ്‌നി പടർത്താൻ വിളിക്കപ്പെട്ടവർ: പാപ്പ

ക്രൈസ്തവർ യേശുവിന്റെ സ്‌നേഹാഗ്‌നി പടർത്താൻ വിളിക്കപ്പെട്ടവർ: പാപ്പ

വത്തിക്കാൻ സിറ്റി: കൈസ്തവർ യേശുവിന്റെ സ്‌നേഹാഗ്‌നി ലോകമെമ്പാടും പടർത്താൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തെ ആരാധിക്കുകയും അയൽക്കാരനെ സേവിക്കുകയും ചെയ്യുമ്പോൾ ലോകത്തെ തന്നെ പരിവർത്തനം ചെയ്യുന്ന അഗ്‌നിയായി സുവിശേഷം രൂപാന്തരം പ്രാപിക്കുമെന്നും പാപ്പ പറഞ്ഞു. വത്തിക്കാൻ ചത്വരത്തിൽ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

പിതാവിന്റെ സ്‌നേഹാഗ്‌നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് യേശുവിന്റെ അഭിലാഷം. ഈ അഗ്‌നി ലോകത്തിൽ പടർത്താൻ യേശു നമ്മെ വിളിക്കുന്നുണ്ട്. ക്രിസ്തു പരിശുദ്ധാത്മാവു വഴി ലോകത്തിൽ കൊളുത്തിയ സ്‌നേഹാഗ്‌നി സീമാതീതമായ ഒരു തീയാണ്. വ്യക്തികൾ തമ്മിലും സമൂഹങ്ങൾക്കിടയിലും ജനതകൾക്കുമധ്യേയും രാഷ്ട്രങ്ങൾക്കിടയിലുമുള്ള സകല ഭിന്നിപ്പുകളെയും തരണം ചെയ്തുകൊണ്ട് അഗ്‌നിയായി സുവിശേഷസാക്ഷ്യം പടരും.

യേശു ഭൂമിയിലേക്കു കൊണ്ടുവന്ന സ്‌നേഹാഗ്‌നിയെ ആശ്ലേഷിക്കുക എന്നു പറയുമ്പോൾ ദൈവത്തെ ആരാധിക്കാനും അയൽക്കാരനെ സേവിക്കാൻ സന്നദ്ധരായിരിക്കാനും ആവശ്യപ്പെടുകയുമാണ്. ദൈവത്തെ ആരാധിക്കുയെന്നാൽ അർത്ഥമാക്കുന്നത് ആരാധനയ്ക്കുള്ള പ്രാർത്ഥന പ~ിക്കുക എന്നതാണ്. ഇതു നാം പലപ്പോഴും മറന്നുപോകുന്നു.

അതുകൊണ്ട് ആരാധനോന്മുഖമായ പ്രാർത്ഥനയുടെ മനോഹാരിത വീണ്ടും കണ്ടെത്തണം, കൂടെക്കൂടെ ഉപയോഗിക്കുകയും വേണം. പരസേവന സന്നദ്ധതയാണ് രണ്ടാമത്തേത്. ലോകത്തിൽ ഉണ്ടാകുന്ന നൂതനങ്ങളായ ആവശ്യങ്ങൾക്കുമുന്നിൽ സുവിശേഷാരൂപിക്കനുസൃതം ജീവിക്കാൻ ഉപവിയുടെ പുതുപുത്തൻ സംരംഭങ്ങൾകൊണ്ട് പ്രത്യുത്തരിക്കാൻ കഴിവുറ്റ ക്രിസ്തുശിഷ്യർ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?