Follow Us On

17

February

2020

Monday

തിരുക്കുടുംബം താമസിച്ച ഈജിപ്തിലെ ഗുഹയിലേക്ക് ഭക്തജനപ്രവാഹം; തീർത്ഥാടകരിൽ ഇസ്ലാം മതസ്ഥരും

തിരുക്കുടുംബം താമസിച്ച ഈജിപ്തിലെ ഗുഹയിലേക്ക് ഭക്തജനപ്രവാഹം; തീർത്ഥാടകരിൽ ഇസ്ലാം മതസ്ഥരും

കെയ്‌റോ: ഈജിപ്തിൽ തിരുകുടുംബം താമസിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന സെന്റ് മേരി ഗുഹാ ദൈവാലയത്തിലേക്ക് ഈ വർഷവും വലിയ ഭക്തജനപ്രവാഹം. ഇസ്ലാം മതസ്ഥരും ഇവിടം പുണ്യസ്ഥലമായി കരുതുന്നതിനാൽ, തിരുകുടുംബത്തിന്റെ ഈജിപ്ത് സന്ദർശനത്തിന്റെ ഓർമ പുതുക്കാൻ ക്രൈസ്തവർക്കൊപ്പം ആയിരക്കണക്കിന് മുസ്ലീംങ്ങളും ഇവിടെയെത്തുന്നുണ്ട്.

അസ്യൂട്ടിൽനിന്ന് 10 കിലോമീറ്റർ അകലെ നൈൽ നദിയുടെ പടിഞ്ഞാറെ തീരത്ത് ദ്രോങ്കാ മലയിലാണ് വിർജിൻ മേരി ആശ്രമവും അതിനുള്ളിലെ ഗുഹാ ദൈവാലയവും സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് ഏഴു മുതൽ 21വരെയുള്ള തീർത്ഥാടന ദിനങ്ങളിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാൻ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുക. കൊടും ചൂടിനെ അവഗണിച്ചും മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും അത്ഭുതപൂർവകമായ തിരക്കാണ് ഇവിടെയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹേറോദേസിന്റെ കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെടാൻ ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബം നസ്രത്തിലേക്ക് മടങ്ങുംമുമ്പ് ഈജിപ്തിൽ അവസാനമായി തങ്ങിയത് ദ്രോങ്കാ മലയിലെ ഗുഹയിലാണെന്നാണ് പാരമ്പര്യം. വിർജിൻ മേരി ആശ്രമത്തിൽ വേറെയും ദൈവാലയങ്ങൾ ഉണ്ടെങ്കിലും ഈ ഗുഹാ ദൈവാലയമാണ് ഏറ്റവും പുരാതനം.

ഈ ആശ്രമവും ദൈവാലയവുമായി ബന്ധപ്പെട്ട അത്ഭുതങ്ങളുടെ നിരവധി കഥകളാണ് വിശ്വാസികൾക്ക് പറയാനുള്ളത്. അസ്യൂട്ടിൽനിന്ന് യാത്രതിരിച്ച തിരുക്കുടുംബം വടക്ക് ലക്ഷ്യമാക്കി മിസർ അൽ കദീമയിലേക്കും (പഴയ കെയ്‌റോ) അവിടെനിന്ന് അബു സർഗായിലേക്കും പോയെന്നും അവിടെയുള്ള ഒരു ഗുഹയിലും കുറച്ചു ദിവസം താമസിച്ചെന്നുമാണ് വിശ്വാസം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?