Follow Us On

20

September

2019

Friday

ഹംഗറിക്ക് ഹാപ്പി ബർത്ത് ഡേ; ക്രൈസ്തവ വേരുകൾ ഓർമിപ്പിച്ച് ഹംഗറിയുടെ അംബാസിഡർ

ഹംഗറിക്ക് ഹാപ്പി ബർത്ത് ഡേ; ക്രൈസ്തവ വേരുകൾ ഓർമിപ്പിച്ച് ഹംഗറിയുടെ അംബാസിഡർ

ബുഡാപെസ്റ്റ്: ഹംഗറിയുടെ ക്രൈസ്തവ വേരുകൾ ഓർമിപ്പിച്ച് വത്തിക്കാനിലെ ഹംഗറിയുടെ അംബാസഡർ എഡ്വാർഡ് ഹാബ്‌സ്ബർഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം തരംഗമാകുന്നു. ഉണ്ണീശോയെ കൈയിൽ വഹിച്ചിരിക്കുന്ന ദൈവമാതാവ് ഹംഗറിയിലെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫൻ രാജാവ് കിരീടം കൈമാറുന്ന ചിത്രം, ഹംഗറിയുടെ 1019-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ സ്റ്റീഫന്റെ രാജാവിന്റെ തിരുനാൾ ദിനമായ ഓഗസ്റ്റ് 20 ആണ് ഹംഗറി ജന്മദിനമായി ആഘോഷിക്കുന്നത്. ‘പാപ്പയിൽനിന്ന് ലഭിച്ച ഹംഗറിയുടെ കിരീടം സ്റ്റീഫൻ രാജാവ് പരിശുദ്ധ കന്യകാമാതാവിന് കൈമാറുന്ന ചിത്രത്തേക്കാൾ ഓഗസ്റ്റ് 20ന് ആഘോഷിക്കുന്ന ഹംഗറിയുടെ ജന്മദിനത്തെ സൂചിപ്പിക്കാൻ പറ്റിയ ഏതു ചിത്രമാണുള്ളത്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

പരിശുദ്ധ മാതാവ് ഹംഗറിയുടെ രാജ്ഞിയാണെന്നും രേഖപ്പെടുത്തിയ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ച രാജ്യമായി ഹംഗറിയെ വാർത്തെടുത്ത ഭരണാധിപനാണ് വിശുദ്ധ സ്റ്റീഫൻ രാജാവ്. ദൈവമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന അദ്ദേഹം ദൈവമാതാവിന്റെ നാമധേയത്തിൽ നിരവധി ദൈവാലയങ്ങൾ പണികഴിപ്പിച്ചിട്ടുമുണ്ട്

എ.ഡി 1000ലെ ക്രിസ്മസ് ദിനത്തിൽ സിൽവസ്റ്റർ രണ്ടാമൻ പാപ്പ ഇദ്ദേഹത്തിന് ഹംഗറിയുടെ കിരീടം സമ്മാനിച്ചത്. 1038ലെ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ അദ്ദേഹം ഹംഗറിയെ ദൈവമാതാവിന് സമർപ്പിച്ചു. അതിനുമുന്നോടിയായി അർപ്പിച്ച പ്രാർത്ഥനാ വചനങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്:

‘അല്ലയോ സ്വർഗീയ രാജ്ഞി, അങ്ങയുടെ സംരക്ഷണത്തിനായി ഞാൻ എന്റെ രാജ്യത്തെ സമർപ്പിക്കുന്നു. തിരുസഭയേയും സകല മെത്രാൻമാരേയും പുരോഹിതരേയും സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും പ്രജകളേയും സമർപ്പിക്കുന്നു. അതിന് മുമ്പായി ഞാൻ എന്റെ ആത്മാവിനെതന്നെ അങ്ങേക്ക് സമർപ്പിക്കുന്നു.’

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?