Follow Us On

29

March

2024

Friday

പാപ്പയും ഇമാമും ഒപ്പുവെച്ച ‘യു.എ.ഇ പ്രഖ്യാപനം’ യാഥാർത്ഥ്യത്തിലേക്ക്; സമാധാന പ്രതീക്ഷയിൽ ലോകം

പാപ്പയും ഇമാമും ഒപ്പുവെച്ച ‘യു.എ.ഇ പ്രഖ്യാപനം’ യാഥാർത്ഥ്യത്തിലേക്ക്; സമാധാന പ്രതീക്ഷയിൽ ലോകം

വത്തിക്കാൻ സിറ്റി: സഹിഷ്ണുതയും സഹകരണവും വളർത്തി ലോകസമാധാനം കൈവരിക്കാൻ, യു.എ.ഇ സന്ദർശമധ്യേ ഫ്രാൻസിസ് പാപ്പയും ഈജിപ്തിലെ ഗ്രാന്റ് ഇമാമും ചേർന്ന് ഒപ്പുവെച്ച യു.എ.ഇ പ്രഖ്യാപനം നടപ്പാക്കാനുള്ള കമ്മിറ്റി തയാർ. ലോക സമാധാനത്തിനായി മാനവിക സാഹോദര്യവും കൂട്ടായ്മയും വളർത്താൻ സഹായകമാകുന്ന ‘യു.എ.ഇ പ്രഖ്യാപന’ത്തെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ വിശിഷ്യാ, പശ്ചിമേഷ്യൻ രാജ്യങ്ങൾ വീക്ഷിക്കുന്നത്.

എമിറൈറ്റ്‌സ് രാജ്യങ്ങളുടെ കിരീടാവകാശി ഷെയിക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി ബിഷപ്പ് മിഗ്വേൽ ഏയിഞ്ചൽ, ഈജിപ്തിലെ അൽ അസാർ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് ഹുസൈൻ മഹ്‌റസായി ഉൾപ്പെടെ ഏഴു പേരാണുള്ളത്.

എമിറേറ്റ് ഭരണകർത്താക്കളെ സാക്ഷിയാക്കിയാണ് 2019 ഫെബ്രുവരി നാലിന് പാപ്പയും ഇമാമും ചേർന്ന് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ദൈവത്തിലും മാനവികതയുടെ കൂട്ടായ്മയിലും വിശ്വസിക്കുന്നവർ ഒത്തൊരുമിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ഒരു സമാധാന സംസ്‌കാരം ഭാവി തലമുറയ്ക്കായ് വളർത്തിയെടുക്കാനാകും എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം.

പ്രാദേശികവും ദേശീയവും രാജ്യാന്തരതലത്തിലുള്ളതുമായ മേഖലകളിൽ പങ്കുവെച്ചും പ~ിച്ചും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ സമാധാന സമൂഹങ്ങൾ കെട്ടിപ്പടുക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. അതിനായി ഓരോ രാജ്യത്തെയും മതനേതാക്കളെയും രാജ്യാന്തര സംഘടനാ പ്രതിനിധികളെയും ദേശീയ നേതാക്കളെയും ഉൾക്കൊള്ളിച്ച് പ്രായോഗിക തലത്തിൽ കാര്യങ്ങൾ നടപ്പാക്കുകയെന്നതാണ് കമ്മിറ്റിയുടെ പ്രവർത്തന പദ്ധതിയെന്ന് വത്തിക്കാൻ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറി മോൺ. യൊവാന്നീസ് ലാസ്സി ഗായിദ്, ഈജിപ്തിലെ ഗ്രാന്റ് ഇമാമിന്റെ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് മുഹമ്മൂദ് അബ്ദേൽ സലാം, അബുദാബിയുടെ സാംസ്‌കാരിക – വിനോദസഞ്ചാര വിഭാഗങ്ങളുടെ ചെയർമാൻ, ഇസ്ലാമിക മൂപ്പന്മാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. സുൽത്താൻ ഫൈസൽ അൽ റുമൈത്തി, എമിറേറ്റ്‌സിൽ അറിയപ്പെട്ട മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ യാസർ ഹരേബ് അൽ മുഹാരി, എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?