Follow Us On

20

September

2019

Friday

പ്രചോദനാത്മകം വൈദികർക്കുള്ള പേപ്പൽ കത്ത്; കാരണങ്ങൾ അക്കമിട്ട് നിരത്തി ‘ഇന്ത്യൻ മറുപടി’

പ്രചോദനാത്മകം വൈദികർക്കുള്ള പേപ്പൽ കത്ത്; കാരണങ്ങൾ അക്കമിട്ട് നിരത്തി ‘ഇന്ത്യൻ മറുപടി’

വത്തിക്കാൻ സിറ്റി: ഇടവക വൈദികരുടെ മധ്യസ്ഥൻ വിശുദ്ധ മരിയ ജോൺ വിയാന്നിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള വൈദികർക്കായി ഫ്രാൻസിസ് പാപ്പ എഴുതിയ കത്ത് തരംഗമായിരുന്നു. ഇതനുള്ള മറുപടികൾ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രവഹിക്കുകയാണിപ്പോൾ. അക്കൂട്ടത്തിൽ ഭാരതത്തിൽനിന്നുള്ള ഒരു മറുപടി കത്തും ശ്രദ്ധേയമായി.

അജപാലനശുശ്രൂഷയിൽ ഉറച്ചുനിൽക്കാനും ക്രിസ്തുവിന്റെ പ്രേഷിതദൗത്യത്തിൽ മുന്നേറാനും പേപ്പൽ കത്ത് പ്രചോദനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി ഒഡിഷയിലെ കട്ടക്ക്-ഭൂവനേശ്വർ അതിരൂപതയിലെ ഫാ. സന്തോഷ് കുമാർ ഡിഗൽ എഴുതിയ മറുപടി ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വൈദികർക്ക് ഞാൻ നന്ദി അർപ്പിച്ചില്ലെങ്കിൽ അനീതിയാകും; തരംഗമായി പാപ്പയുടെ കത്ത്‌

‘ഈ കത്ത് പൗരോഹിത്യ ജീവിതത്തിൽ വൈദികരുടെ വിശ്വാസത്തെയും അജപാലന സ്‌നേഹത്തെയും ബലപ്പെടുത്തുന്നതാണ്. കത്തു അവസാനംവരെ വായിക്കുമ്പോൾ അതു നൽകുന്ന പ്രത്യാശയും പ്രോത്സാഹനവും അവാച്യമാണ്. പിതൃസ്ഥാനീയനായ പാപ്പയുടെ വാക്കുകൾ പകരുന്ന പ്രത്യാശയും സ്‌നേഹവും വാത്സല്യവും അതുല്യവുമാണ്,’ ഫാ. സന്തോഷ് കുമാർ മറുപടിയിൽ പ്രസ്താവിച്ചു.

പൗരോഹിത്യത്തിലും അജപാലനമേഖലയിലും ഉയർന്ന പ്രതിബന്ധങ്ങളെ നേരിടാൻ വ്യക്തിപരമായി ചെയ്ത കാര്യങ്ങളും അദ്ദേഹം കത്തിൽ പങ്കുവെച്ചിട്ടുണ്ട്: ‘പ്രതിബന്ധങ്ങളുടെ സമയത്ത് ദൈവവിളിയുടെ ആദ്യാനുഭവങ്ങളെ കുറിച്ചുള്ള ചിന്തകളാണ് എനിക്ക് ശക്തിയായത്. വ്യക്തിപരമായ പരിമിതികൾക്കപ്പുറം ക്രിസ്തുവിനെ അനുകരിക്കാനുള്ള പ്രചോദനവും കരുത്തും എനിക്കു നൽകിയത് ദൈവവിളിയുടെ ആദ്യാനുഭവത്തെക്കുറിച്ചുള്ള ധ്യാനമായിരുന്നു. സെമിനാരി പരിശീലന കാലത്തും അജപാലന ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തിലും സത്യസന്ധമായി പിൻതുണച്ച ഗുരുഭൂതരായ വൈദികരെയും വ്യക്തികളെയും എങ്ങനെ മറക്കാനാകും.

‘അവരുടെ ഓർമകളിൽ ജീവിക്കുന്നതും പ്രചോദനാത്മകമാണ്. അതുപോലെ വളർച്ചയിലും വൈദികജീവിതത്തിലും എല്ലാമായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും സെമിനാരിയിലെ പരിശീലകരും മെത്രാന്മാരും വൈദികസുഹൃത്തുക്കളും വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളിൽനിന്നുമുള്ള അൽമായരും എല്ലാം പൗരോഹിത്യ ജീവിതത്തിലെ പ്രസക്തിയുള്ള പങ്കാളികളാണ്. ക്രിസ്തുവിലും അവിടുന്ന് കാട്ടിത്തന്ന പ്രേഷിത ജീവിതത്തിലും പൗരോഹിത്യത്തിലൂടെ പങ്കാളിയാകാൻ സാധിക്കുന്നത് മേൽപ്പറഞ്ഞവരുടെ സ്‌നേഹവും കനിവുമുള്ള പിൻതുണയാണെന്ന ബോധ്യം വലിയ ശക്തിയാണ് പകരുക.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?