Follow Us On

05

August

2020

Wednesday

ജർമൻ ടൗൺ ഒരുങ്ങി; വേളാങ്കണ്ണി തിരുനാൾ സെപ്തംബർ ഏഴിന്

ജർമൻ ടൗൺ ഒരുങ്ങി; വേളാങ്കണ്ണി തിരുനാൾ സെപ്തംബർ ഏഴിന്
ജോസ് മാളേയ്ക്കൽ
ഫിലാഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന മരിയൻ തീർത്ഥാടനവും വേളാങ്കണ്ണി മാതാവിന്റെ തിരുനാളും 2019 സെപ്റ്റംബർ ഏഴിന് നടക്കും. ജർമൻടൗണിന് തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ തുടർച്ചയായി എട്ടാം വർഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.വിവിധ ഇൻഡ്യൻ ക്രൈസ്തവസമൂഹങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി ഫിലാഡൽഫിയാ സീറോ മലബാർ ഫൊറോനയുടെ സഹകരണത്തോടെയാണ് മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രം തിരുനാൾ സംഘടിപ്പിക്കുന്നത്. മലയാളികൾക്കു പുറമെ തമിഴരും, തെലുങ്കരും, കന്നടക്കാരും ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ പങ്കെടുക്കുന്ന തിരുനാൾകൂടിയാണിത്. ഹൈന്ദവർ ഉൾപ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന് മരിയഭക്തരുടെ സാന്നിധ്യവും തിരുനാളിന്റെ സവിശേഷതയാണ്.സെപ്റ്റംബർ ഏഴ് വൈകിട്ട് 4.00ന് തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കമാകും. ചിക്കാഗോ സീറോ മലബാർ രൂപതയിലെ നവ വൈദികനും ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ സഹവികാരിയുമായ ഫാ. രാജീവ് വലിയവീട്ടിലാണ് മുഖ്യകാർമികൻ. സീറോ മലബാർ ഫൊറോന വികാരി ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മൈക്കിൾ ജെ. കാരൾ തുടങ്ങിയവർ സഹകാർമികരാവും.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാല പ്രാർത്ഥന എന്നിവയാണ് തിരുനാൾ തിരുക്കർമങ്ങൾ.

കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് മിറാക്കുലസ് മെഡൽ ഷ്രൈനിൽ പ്രതിഷ്~ിച്ചത്. അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കാൾ പീബർ, അന്നത്തെ ഫിലാഡൽഫിയാ സീറോ മലബാർ ഇടവക വികാരി ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്~ാകർമം.

സീറോ മലബാർ ഫൊറോന വികാരി ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ, കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ബിനു പോൾ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ കോർഡിനേറ്റർ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?