ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ നവ്യ മരിയയ്ക്ക് ഒന്നാം സ്ഥാനം
കുറ്റൂർ: സെൻറ് മേരീസ് മലങ്കര ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തിയ ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ നീറിക്കാട് ഇടവകാംഗമായ നവ്യ മരിയ, പൂഴിക്കോൽ ഇടവകാംഗമായ അമിത് ജോയ്സ്, കുറുമുള്ളൂർ ഇടവകാംഗമായ സിജിൻ മോൻ സിറിയക് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ സമ്മാനങ്ങൾ നൽകി. സീന സാബു ഉഴവൂർ, മരിയ ജെയിംസ് കരിങ്കുന്നം,ടോണി ജോയ് ഏറ്റുമാനൂർ,ജെമി ഫിലിപ്പ് കരിങ്കുന്നം, സ്റ്റീഫൻ തോമസ് ചുങ്കം എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. കെ സി വൈ എൽ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ച യോഗം മാർ കുര്യൻ വയലുങ്കൽ ഉത്ഘാടനം ചെയ്തു. മലങ്കര റീജിയൻ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ ചാപ്ളിയ്ൻ ഫാ. സന്തോഷ് മുല്ലമംഗലത്ത് ,ഫാ.ജിൻസ് നെല്ലിക്കാട്ടിൽ (മലങ്കര ഫൊറോനാചാപ്ളിയ്ൻ),ഫാ.ഷിജു വട്ടംപുറത്ത് (കുറ്റൂർ യൂണിറ്റ് ചാപ്ളിയ്ൻ ),ജിബിൻ കിഴക്കേക്കുറ്റ് (ചിക്കാഗോ യുവജനവേദി പ്രതിനിധി), ക്രിസ്ലിൻ ലൂക്ക കുറുപ്പിനകത്ത് തുടങ്ങിയവർ സംസാരിച്ചു.അതിരൂപതാ സെക്രട്ടറി ജോമി കൈപ്പാറേട്ട് സ്വാഗതവും,കുറ്റൂർ യൂണിറ്റ് പ്രസിഡന്റ് അബിൻ ചാക്കോ കിഴക്കേആക്കൽ നന്ദിയും പറഞ്ഞു. അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, ഭാരവാഹികളായ സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫൻ, ജിനി ജിജോ, സി. ഡോ. ലേഖ എസ്.ജെ.സി , കുറ്റൂർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Comment
Your email address will not be published. Required fields are marked with *