Follow Us On

17

February

2020

Monday

പൗരോഹിത്യം പുൽകാൻ പ്രേരിപ്പിച്ച ചിത്രം പങ്കുവെച്ച് വൈദികൻ

പൗരോഹിത്യം പുൽകാൻ പ്രേരിപ്പിച്ച  ചിത്രം പങ്കുവെച്ച് വൈദികൻ

ലോസ് ആഞ്ചലസ്: തനിക്ക് പുരോഹിതനാകാൻ പ്രേരണ നൽകിയ കാഴ്ചയുടെ ചിത്രം അമേരിക്കയിലെ പ്രശസ്ത വൈദികനായ ഫാദർ ഗോയോ ഹിഡാൽഗോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത് കഴിഞ്ഞ ദിവസമാണ്. നിമിഷ നേരം കൊണ്ട് തന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 2011ൽ  ഒന്നാംവർഷം സെമിനാരിയിൽ പഠിക്കുമ്പോൾ മാഡ്രിഡിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കവേയാണ് ഫാദർ ഗോയോ ആ  ആ കാഴ്ച കാണുന്നത്. ഒരു മൈതാനത്ത് മുട്ടിന്മേൽ നിന്ന്  ഒരു യുവാവിനെ കുമ്പസാരിപ്പിക്കുന്ന ഒരു വൈദികന്റെ കാഴ്ച. ഈയൊരു ദൈവിക നിമിഷം അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞു. ഒരു വൈദികനാകാൻ അന്നാണ് താൻ ഉറച്ച തീരുമാനമെടുത്തതെന്ന് ഫാദർ ഗോയോ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?