Follow Us On

20

September

2019

Friday

മതവിശ്വാസികളെ സംരക്ഷിക്കുന്നതിൽ ലോകനേതൃത്വം ഒറ്റക്കെട്ടാകണം; ആഹ്വാനവുമായി ഐക്യരാഷ്ട്രസഭ

മതവിശ്വാസികളെ സംരക്ഷിക്കുന്നതിൽ ലോകനേതൃത്വം ഒറ്റക്കെട്ടാകണം; ആഹ്വാനവുമായി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്‌: മതവിഭാഗങ്ങൾക്കെതിരായ പീഡനങ്ങൾ അവസാനിപ്പിക്കാൻ ലോകം ഒന്നടങ്കം പരിശ്രമിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്രസഭാ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളെ പ്രത്യേകം അനുസ്മരിക്കാൻ ഐക്യരാഷ്ട്ര പ്രഖ്യാപിച്ച ദിനാചരണത്തോട് (ഓഗസ്റ്റ് 22) അനുബന്ധിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യു.എൻ സെക്രട്ടറി ജനറൽ.

ഇതാദ്യമായാണ് മതപീഡനത്തിന് വിധേയരായവർക്കുവേണ്ടി ഒരു പ്രത്യേക ദിവസം ആചരിക്കുന്നത്. മതപീഡനങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ഒരു ദിനം കൂടിയാണിത്. നമ്മുടെ അധികാരം ഇത്തരം അക്രമണങ്ങളെ പ്രതിരോധിക്കാൻ വിനിയോഗിക്കണം, അക്രമണങ്ങൾക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്ന് ഉറപ്പാക്കണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.

കൂടാതെ മതവിരുദ്ധ സംഭാഷണങ്ങൾ തടയുന്നതിനുള്ള യു.എന്നിന്റെ പദ്ധതികളും യു.എൻ ചീഫ് അന്റോണിയോ ഗട്ടേഴ്സ് പ്രഖ്യാപിച്ചു. മതന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്യുന്നത് ഇന്ന് പതിവുകാഴ്ചയാണ്. ഈ സാഹചര്യത്തിൽ മതേതരമായ നിലപാട് സ്വീകരിക്കണമെന്നും ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗം വിലയിരുത്തി.

പോളണ്ട്, അമേരിക്ക, കാനഡ, ബ്രസീൽ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, നൈജീരിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ നിർദേശത്തെ തുടർന്ന് ഇക്കഴിഞ്ഞ മേയ് 28നാണ്, മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളെ പ്രത്യേകം അനുസ്മരിക്കുന്നതിനായി ഒരു ദിനാചരണം (ആഗസ്റ്റ് 22) എല്ലാ വർഷവും നടത്താനുള്ള പ്രമേയം യു.എൻ പാസാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?