Follow Us On

17

February

2020

Monday

സ്ത്രീകൾക്കുവേണ്ടി ‘സുരക്ഷിത ഭവനം’ ഉയരുന്നു; നിർമാണം അറ്റ്‌ലാന്റാ ‘നൈറ്റ്സ്’

സ്ത്രീകൾക്കുവേണ്ടി ‘സുരക്ഷിത ഭവനം’ ഉയരുന്നു; നിർമാണം അറ്റ്‌ലാന്റാ ‘നൈറ്റ്സ്’

അറ്റ്ലാന്റ: ലൈംഗീക പീഡനങ്ങൾക്ക് ഇരകളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സുരക്ഷിത ഭവനം’ പദ്ധതിയുമായി ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മനുഷ്യക്കടത്ത് ഏറ്റവുമധികം നടക്കുന്ന യു.എസിലെ നഗരങ്ങളിൽ ഒന്നാമതായ അറ്റ്ലാന്റയിലാണ് വേറിട്ട ജീവകാരുണ്യ പദ്ധതിയുമായ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’ രംഗത്തെത്തിയിരിക്കുന്നത്.

20ൽപ്പരം നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് പദ്ധതിയിൽ പങ്കുചേർന്നിരിക്കുന്നത്. സമൂഹത്തിന്റെ ഇത്രയധികം ദുർബലമായ അവസ്ഥയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രോ ലൈഫ് ദൗത്യത്തിൽ തങ്ങൾ പങ്കെടുക്കുന്നതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ക്രൈസ്തവ വിശ്വാസപ്രകാരം അധാർമിക പ്രവർത്തിയായ മനുഷ്യക്കടത്ത് വലിയ വ്യവസായമായി മാറുന്ന കാഴ്ചയാണ് അറ്റ്‌ലാന്റയിൽ കാണാനാവുക. ജോർജിയയിൽ 2018ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 375 മനുഷ്യക്കടത്ത് കേസുകളാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ചാരിറ്റി സംഘടനകളെ കൂട്ടിച്ചേർത്ത്, ഇരകളായവർക്ക് സംരക്ഷണം നൽകാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ‘നൈറ്റ്‌സ്’ ശ്രമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?