Follow Us On

17

February

2020

Monday

ഗോൾവേയിൽ ഇടവക ദിനവും മതബോധന സ്‌കൂൾ വാർഷികവും ഓഗസ്റ്റ് 24ന്

ഗോൾവേയിൽ ഇടവക ദിനവും മതബോധന  സ്‌കൂൾ വാർഷികവും ഓഗസ്റ്റ് 24ന്

ഗോൾവേ: സെന്റ് തോമസ് സീറോ മലബാർ ഇടവക ദിനവും മതബോധന സ്‌കൂൾ വാർഷികവും ഓഗസ്റ്റ് 24 ഉച്ചകഴിഞ്ഞ് 2.00ന് സെന്റ് മേരീസ് കോളേജിൽ നടക്കും. ഗോൾവേ സെന്റ് മേരീസ് കോളേജിൽ ചാപ്പലിൽ ഡബ്ലിൻ സീറോ മലബാർ ചാപ്ലൈൻ ഫാ. രാജേഷ് മേച്ചിറക്കത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.

തുടർന്ന് സെന്റ് മേരീസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഗാൽവേ രൂപതാ വികാരി ജനറൽ ഫാ. പീറ്റർ റാബിറ്റ് ഉത്ഘാടനം ചെയ്യും. സീറോ മലബാർ സഭ ഗോൾവേ ചാപ്ലൈൻ ഫാ. ജോസ് ഭരണികുളങ്ങര അധ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, മതബോധന അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?