Follow Us On

01

April

2020

Wednesday

സ്‌പോർട്‌സ് ലേഖകനിൽനിന്ന് വൈദികനിലേക്ക്; ദൈവപദ്ധതി വെളിപ്പെടുത്തിയ ‘തെറ്റിന്’ നന്ദി!

സ്‌പോർട്‌സ് ലേഖകനിൽനിന്ന് വൈദികനിലേക്ക്; ദൈവപദ്ധതി വെളിപ്പെടുത്തിയ ‘തെറ്റിന്’ നന്ദി!

പ്രമുഖ സ്പോർട് മാധ്യമമായ ‘ഇ.എസ്.പി.എന്നി’ലെ മുൻ എഡിറ്ററെ പൗരോഹിത്യവഴിയിലേക്ക് നയിച്ച സംഭവം അത്ഭുതമല്ലാതെ മറ്റെന്താണ്?

കണക്റ്റിക്കട്ട്: മനസാവാചാ അറിയാത്ത തെറ്റാണ് തനിക്ക് സംഭവിച്ചതെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചത് മഹത്തായ ദൈവപദ്ധതിയാണെന്ന് തിരിച്ചറിയുകയാണ് ഫാ. ആന്റണി ഫെഡെറിക്കോ. പ്രമുഖ സ്‌പോർട്‌സ് ചാനലായ ഇ.എസ്.പി.എന്നിന്റെ മുൻ എഡിറ്ററായ ആന്റണി ഫെഡെറിക്കോ വൈദികനാകാനുള്ള കാരണത്തെ ഒറ്റ വാക്കിൽ ഇപ്രകാരം വിശേഷിപ്പിക്കാം- മഹാത്ഭുതം!

സ്‌പോർട്‌സ് മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകുന്ന ഇ.എസ്.പി.എന്നിന്റെ മൊബൈൽ ആപ്ലിക്കേഷൻ ടീമിൽ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്യവേ 2018ൽ സംഭവിച്ച ഒരു തെറ്റാണ് (തെറ്റിദ്ധാരണ എന്ന് പറയുന്നതാവും ഉചിതം) 28 വയസുകാരനായിരുന്ന ആന്റണി ഫെഡെറിക്കോയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

2012 ഫെബ്രുവരി 17നാണ് ഫെഡെറിക്കോയുടെ ജീവിതത്തിൽ ആ സംഭവം അരങ്ങേറിയത്. അമേരിക്കയിലെ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ പ്ലെയർ ജെറമി ലിൻ നയിക്കുന്ന ന്യൂയോർക്ക് നിക്ക്‌സിനുണ്ടായ ഒരു തോൽവിയെ വിശകലനം ചെയ്ത് തയാറാക്കിയ ഫീച്ചറിന്റെ തലക്കെട്ടാണ് പ്രശ്‌നമായത്. മത്സരത്തിൽ നിറം മങ്ങിയ പ്രകടനമായിരുന്നു ലിൻ കാഴ്ചവെച്ചത്.

വിജയങ്ങളുടെ പരമ്പരയിൽ ലിൻ ആദ്യമായി ഇത്ര മോശമായി കളിച്ചതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ഫീച്ചറിന് ഫെഡറിക്കോ നൽകിയ തലക്കെട്ടിനെ ഇപ്രകാരം പരിഭാഷപ്പെടുത്താം: ‘പടച്ചട്ടയിലെ വിള്ളൽ’. ‘ഒരു തുടക്കക്കാരനെന്ന നിലയിൽ ജെറമി ലിന്നിന്റെ ബലഹീനതയുടെ ആദ്യ പ്രദർശനം’ എന്നതിനെ സൂചിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം.

പക്ഷേ, തലക്കെട്ട് ഏഷ്യൻ വംശജനായ ലിന്നിനെ വംശീയമായി അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തു.ഇതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫെഡറിക്കൊക്ക് ജോലി നഷ്ടമായി. അധികം വൈകാതെ ലൈവ്ക്ലിപ്‌സ് എന്ന മറ്റൊരു സ്‌പോർട്‌സ് മാധ്യമത്തിൽ ജോലിയിൽ പ്രവേശിച്ച ഫെഡറിക്കോ, മറ്റൊരു ശീലംകൂടി ജീവിതത്തിന്റെ ഭാഗമാക്കി. ഉച്ചഭക്ഷണത്തിന്റെ ഇടവേളകളിൽ ഓഫീസിന് സമീപമുള്ള സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ബസലിക്കയിൽ ദിവ്യബലിയിൽ പങ്കെടുക്കുക എന്നതായിരുന്നു ആ പുതുശീലം.

വിശുദ്ധ കുർബാന ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറ്റിയ ഫെഡറിക്കോ ഒന്നര വർഷത്തിനുശേഷമാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞത്. വൈദികനാകാനുള്ള തന്റെ വിളിക്ക് പ്രത്യുത്തരം നൽകാനുള്ള അന്വേഷണം വാഷിംഗ്ടൺ ഡി.സി. യിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി കാമ്പസ്സിലുള്ള സെമിനാരിയിലാണ് ഫെഡറിക്കോയെ നയിച്ചത്. തുടർന്നു പ്രാർത്ഥനക്കും ഒരുക്കത്തിനും ഒടുവിൽ ഇക്കഴിഞ്ഞ ജൂണിലായിരുന്നു തിരുപ്പട്ട സ്വീകരണം.

താനിപ്പോൾ സ്വതന്ത്രനാണെന്നും തനിക്ക് ആശ്വാസവും സമാധാനവുമുണ്ടെന്നും പിൽക്കാലത്തെ തിക്താനുഭവത്തിൽ ആരോടും തനിക്ക് ദേഷ്യമില്ലായെന്നും പറയുന്ന ഫാ. ഫെഡറിക്കോ, കണക്റ്റിക്കട്ടിലെ ചെഷൈർ ഇടവകയിലാണ് വൈദിക ജീവിതത്തിലെ പ്രഥമ ദൗത്യം നിർവഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?