Follow Us On

20

September

2019

Friday

കാരുണ്യ കര സ്പർശവുമായി എസ് എം വൈ എം പാലാ രൂപത വയനാട്, മലപ്പുറം ജില്ലകളിൽ

കാരുണ്യ കര സ്പർശവുമായി  എസ് എം വൈ എം പാലാ രൂപത വയനാട്, മലപ്പുറം ജില്ലകളിൽ

പാലാ : കാലവർഷക്കെടുതി കേരളക്കരയെ ഒന്നാകെ പ്രത്യേകിച്ച് വടക്കൻ ജില്ലകളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസ്ഥയിൽ  എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്കും കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപെട്ടവർക്കും മൂന്നാംഘട്ടം ദുരിതാശ്വാസ സഹായമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും വയനാട് മലപ്പുറം ജില്ലകളിൽ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു കൊടുത്തു. പാലാ രൂപതയിലെ  എസ് എം വൈ എം ഇടവക യൂണിറ്റുകളുടെയും വിവിധ പി. എസ്. ഡബ്ലിയു. എസ്. ഉൾപ്പെടെയുള്ള  സംഘടനകളുടെയും, വിവിധ വ്യക്തികൾ  സ്ഥാപനങ്ങൾ ,കോളേജുകൾ ,സ്കൂളുകൾ എന്നിവരുടെയും  സഹകരണത്തോടെയാണ്  എസ് എം വൈ എം പാലാ രൂപതാ കേന്ദ്രത്തിൽ  കളക്ഷൻ നടത്തിയത്.പുതിയ വസ്ത്രങ്ങൾ, ചീത്തയാകാത്ത ഭക്ഷ്യവസ്തുക്കൾ , നിത്യോപയോഗ സാധനങ്ങൾ , എന്നിവയാണ് ശേഖരിച്ചത്  . സമാഹരിച്ച സാധനങ്ങൾ മാനന്തവാടി രൂപതാ കേന്ദ്രത്തിനു കൈമാറി.സമാഹരിച്ച സാധനങ്ങൾ ജാതി മത ഭേദമന്യേ ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ കെസിവൈഎം മാനന്തവാടി രൂപത സമിതി സ്വീകരിക്കും.
എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ .സിറിൽ തയ്യിൽ ,ജോയിന്റ് ഡയറക്ടർ സി .ഷൈനി ഡി എസ് .റ്റി .പ്രസിഡന്റ്‌ സെബാസ്റ്റ്യൻ തോട്ടത്തിൽ ,ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ ,വൈസ് പ്രസിഡന്റ്‌ റീതു ജോർജ്,സെബാസ്റ്റ്യൻ ജോയി ,റോഷിനി ജോർജ്,ജിനു ജോസഫ്, റിബിൻ ജോസ്, ആൽവിൻ മോനിപ്പള്ളി, ബ്ര.തോമസ് പടിഞ്ഞാറേമുറിയിൽ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?