Follow Us On

17

February

2020

Monday

വിശുദ്ധ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രോപ്പോലീത്തന്‍ സ്മാരക തക്കാളിതോട്ടം യഥാര്‍ത്ഥ്യമായി

വിശുദ്ധ മാര്‍ അബിമലേക്ക് തിമോഥിയോസ്  മെത്രോപ്പോലീത്തന്‍ സ്മാരക തക്കാളിതോട്ടം യഥാര്‍ത്ഥ്യമായി

തൃശ്ശൂര്‍ : വിശുദ്ധ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രോപ്പോലീത്തന്‍ സ്മാരക തക്കാളിതോട്ടം, മാര്‍ത്ത് മറിയം വലിയ പള്ളി അങ്കണത്തിനുള്ള വിശുദ്ധന്റെ കബറിന് സമീപം യഥാര്‍ത്ഥ്യമായി. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ദേശീയ മെന്‍സ് അസോസ്സീയേഷന്റെ വിഷന്‍-2050ന്റെ ഒരു പദ്ധതിയായിരുന്ന വിശുദ്ധന്റെ നാമത്തിലുള്ള തക്കാളിതോട്ടം. 300 ഗ്രോ ബാഗ്, 150 തൈ മണ്ണിലുമായി നട്ടിരിക്കുന്നത്. തക്കാളി തോട്ടത്തില്‍ ഹൈബ്രിഡ് തക്കാളി ചെടി ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജ് ഡീനും ഗവേഷണ ശാസ്ത്രഞ്ജനുമായ ഡോ. സി. നാരായണന്‍കുട്ടി, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ആന്റോ ഡി. ഒല്ലൂക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് തക്കാളി തൈ നട്ടു. തുടര്‍ന്ന് കൃഷി ഡെപ്പ്യൂട്ടി ഡയറക്ടര്‍ മിനി. കെ. എസ്, കൃഷി അസി. ഡയറക്ടര്‍ ലത ശര്‍മ്മ, കൃഷി ഫീല്‍ഡ് ഓഫീസര്‍ ലൈല. എ, കൃഷി അസി. ധനുഷ്.പി., സജിത .കെ. ആര്‍., റവ. ജോസ് ജേക്കബ്ബ് വെങ്ങാശ്ശേരി, റവ. ജാക്‌സ് ചാണ്ടി, ജനറല്‍ സെക്രട്ടറി ഷിനു പവല്‍, സോജന്‍ പി. ജോണ്‍ എന്നിവരും തക്കാളി തൈ നടുകയുണ്ടായി.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ തക്കാളി ഗവേഷണകേന്ദ്രത്തില്‍ വഴുതനങ്ങ ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത ഹൈബ്രിഡ് തക്കാളി ചെടികളാണ് തോട്ടത്തില്‍ നട്ടിരിക്കുന്നത്. അതു കൊണ്ട് ദീര്‍ഘകാലം തക്കാളി ചെടി നിലനില്‍ക്കും. വിശുദ്ധനായി പരസ്യ പ്രഖ്യാപനം നടത്തുന്ന സെപ്തംബര്‍ 29ന് ഞായറാഴ്ച ആദ്യ വിളവെടുപ്പ് ദിനമായി നടത്തുവാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെടിയില്‍ നിന്നും 5 കിലോ തക്കാളി ലഭിക്കുമെന്ന് ശാസ്ത്രഞ്ജനായ ഡോ. സി. നാരായണന്‍ കുട്ടി ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പറഞ്ഞു. കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന കൃഷി വകുപ്പിന്റെ പദ്ധതിയായിട്ടാണ് തക്കാളി തോട്ടം നടപ്പിലാക്കിയത്

മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത വിശുദ്ധന്‍
എര്‍ബില്‍ (ഇറാഖ്) : ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എര്‍ബിലില്‍ ചേര്‍ന്ന പരിശുദ്ധ സുന്നഹദോസ് മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചു. പ്രഖ്യാപനം ഉടനെ ഉണ്ടാകും.
1945 ഏപ്രില്‍ 30ന് തൃശ്ശൂരില്‍ മെത്രാപ്പോലീത്തന്‍ അരമനയില്‍ ദിവംഗതനായ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത വിശുദ്ധ നായതോടെ ഇന്ത്യന്‍ സഭയില്‍ നിന്നുള്ള പ്രഥമ വിശുദ്ധനാണ മാര്‍ അഭിമലേക്ക് തിരുമേനി. 1908 ഫെബ്രുവരി 27ന് ഇന്ത്യയില്‍ ആഗതനായ മാര്‍ അബിമലേക്ക് തിമോഥിയോസ്, ജന്മം കൊണ്ട് തുര്‍ക്കികാരാനാണെങ്കിലും ആത്മീക ജീവിതം സയിച്ച് കൊണ്ട് ഇന്ത്യക്കാരനായി, ഖദര്‍ ലോഹ ധരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്കാര്‍ക്കൊപ്പം ബ്രീട്ടീഷ് ഭരണത്തിന് എതിരെ സമരം ചെയ്ത ഏക വിദേശിയനായ മെത്രാപ്പോലീത്തയാണ് മാര്‍ അഭിമലേക്ക് തിമോഥിയോസ്. കേരളത്തിലെ സംസ്‌കാരിക തലസ്ഥാനത്ത് കര്‍മ്മം കൊണ്ട് മലയാളിയായി ജീവിച്ച് തൃശ്ശൂരിന്റെ മണ്ണില്‍ സ്വര്‍ഗ്ഗ ലോകം പൂകിയ വിശുദ്ധനാണ് ഇദ്ദേഹം. ക്രൈസ്തവരുടെ മാത്രമല്ല, നാന മതസ്ഥരുടെ ആത്മീക പിതാവായിരുന്നു തിരുമേനി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന തിരുമേനി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മുന്‍ മുഖ്യ മന്ത്രിമാരായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്, ചേലാട്ട് അച്യുതന്‍ മേനോന്‍, കൂടാതെ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, തൃശ്ശൂര്‍ ചെട്ടിയങ്ങാടിലെ മസ്ജീതിലെ ഇമാം തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാര്‍ മാര്‍ അഭിമലേക്ക് തിമോഥിയോസിന്റെ ആത്മബന്ധുക്കളായിരുന്നു.
മലയാളം പഠിച്ച ഇദ്ദേഹം സുറിയാനി ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് പ്രാര്‍ത്ഥനകളും, സണ്‍ഡേ സ്‌ക്കൂളിലെ 1 മുതല്‍ 8 വരെ ക്ലാസ്സിലേക്ക് പാഠപുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ എര്‍ബലില്‍ പരിശുദ്ധ പാത്രീയാര്‍ക്കീസിന്റെ ആസ്ഥാനത്ത് വിശുദ്ധനായി പ്രഖ്യാപിക്കുന്ന അതേ ദിവസവും, സമയത്തും ഇന്ത്യന്‍ സഭയുടെ ആസ്ഥാനമായ തൃശ്ശൂരിലും ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശുദ്ധനായി പ്രഖ്യാപിക്കും. ഇറാഖിലെ ആത്മീക പിതാവായിരുന്ന മാര്‍ യോസഫ് ഹാനാനീശോ മെത്രാപ്പോലീത്തയെയും ഈ സുന്നഹദ്ദോസില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?