Follow Us On

20

September

2019

Friday

ഗർഭച്ഛിദ്രത്തിൽ ‘പങ്കുപറ്റില്ല’; യൂണിവേഴ്സിറ്റിയെ പാഠം പഠിപ്പിക്കാനൊരുങ്ങി പ്രോ ലൈഫ് നഴ്‌സ്

ഗർഭച്ഛിദ്രത്തിൽ ‘പങ്കുപറ്റില്ല’; യൂണിവേഴ്സിറ്റിയെ പാഠം പഠിപ്പിക്കാനൊരുങ്ങി പ്രോ ലൈഫ് നഴ്‌സ്

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമസാധുത ഉണ്ടാകാമെങ്കിലും ഗർഭച്ഛിദ്രം നടത്തിക്കൊടുക്കണമെന്ന് നിർബന്ധിക്കാൻ ആശുപത്രി അധികൃതർക്ക് അവകാശമില്ല. കാരണം, ഫെഡറൽ നിയമത്തിന് എതിരാണത്, കടുത്ത മതസ്വാതന്ത്ര്യ നിഷേധവും. മതസ്വാതന്ത്ര്യം നിഷേധിക്കാൻ ശ്രമിച്ച വെർമോണ്ട് യൂണിവേഴ്‌സിറ്റിയെ പാഠം പഠിപ്പിക്കാനൊരുങ്ങിയ നഴ്സിന്റെ നടപടി ഇത്തരുണത്തിലാണ് ശ്രദ്ധേയമാകുന്നത്.

ഗർഭച്ഛിദ്രം നടത്തിക്കൊടുക്കാൻ നഴ്‌സിനെ നിർബന്ധിച്ച വെർമോണ്ട് യൂണിവേഴ്‌സിറ്റി അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം. വിയോജിപ്പ് അറിയിച്ചിട്ടും ഗർഭച്ഛിദ്രം നടത്തിക്കൊടുക്കണമെന്ന് നിർബന്ധിച്ചതിലൂടെ ഫെഡറൽ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂണിവേഴ്സിറ്റിയിലെ ആശുപത്രിക്കെതിരെ ‘സിവിൽ റൈറ്റ്‌സ്’ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഗർഭച്ഛിദ്രം നടത്തികൊടുക്കില്ലെന്നും തന്റെ മനസാക്ഷിക്ക് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നും തൊഴിലുടമയോട് കത്തോലിക്കാ വിശ്വാസിയായ നഴ്‌സ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, തങ്ങളുടെ വ്യക്തിപരമായ ഇത്തരം നയങ്ങളെ അധികൃതർ മാനിച്ചില്ലെന്നും നഴ്സ് പരാതിയിൽ പറയുന്നു.

മനുഷ്യജീവൻ നശിപ്പിക്കാൻ മെഡിക്കൽ ജീവനക്കാരെ നിർബന്ധിക്കുന്നത് ഫെഡറൽ നിയമപ്രകാരം കുറ്റകരമാണെന്നും അവരുടെ ധാർമ്മിക പരിധി ലംഘിക്കുന്നതുമാണെന്നും ‘സിവിൽ റൈറ്റ്‌സ്’ ഡയറക്ടർ റോജർ സെവേറിനോ വ്യക്തമാക്കി. കടുത്ത മതസ്വാതന്ത്ര ലംഘനമാണിതെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?