Follow Us On

20

September

2019

Friday

‘ഗേ ജീൻ’ എന്നൊന്നില്ല; കത്തോലിക്കാസഭയുടെ പഠനത്തിന് ശാസ്ത്രീയ അംഗീകാരം

‘ഗേ ജീൻ’ എന്നൊന്നില്ല; കത്തോലിക്കാസഭയുടെ പഠനത്തിന് ശാസ്ത്രീയ അംഗീകാരം

വാഷിംഗ്ടൺ ഡി.സി: ‘ഗേ ജീൻ’ ഇല്ലെന്നും ആരും സ്വവർഗാനുരാഗികളായി ജനിക്കുന്നില്ലെന്നുമുള്ള കത്തോലിക്കാസഭയുടെ പഠനത്തിന് ശാസ്ത്രീയ അംഗീകാരം. ശാസ്ത്രീയ പഠനത്തിന് ശേഷം സ്വവർഗരതി എന്നൊരു ജനിതക അവസ്ഥ ഇല്ലെന്ന് കണ്ടെത്തുക മാത്രമല്ല, അവ പൂർണ്ണമായും കത്തോലിക്കാസഭയുടെ പഠനത്തിന് അനുസൃതമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചു. ഫിൻലാൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ മെഡിസിനിലെ ജനിതകശാസ്ത്രജ്ഞനായ ആൻഡ്രിയ ഗന്നിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പഠനം നടത്തി പ്രസിദ്ധീകരിച്ചത്.

ഈ വിഷയത്തിൽ മുമ്പ് നടന്നിട്ടുള്ള പഠനങ്ങൾ നൂറുകണക്കിന് ആളുകളുടെ സാമ്പിൾ ഗ്രൂപ്പുകൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. എന്നാൽ ആൻഡ്രിയ ഗന്നയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഒന്നിലധികം രാജ്യങ്ങളിലെ നിരവധി ജനിതക ഡാറ്റാബാങ്കുകളിൽ നിന്നുള്ള ഡാറ്റ പരിശോധിക്കുകയും അരലക്ഷത്തോളം ആളുകളെ അവരുടെ ലൈംഗിക പങ്കാളികളെയും മുൻഗണനകളെയും കുറിച്ച് സർവേ നടത്തുകയും വിശദമായ പഠനം നടത്തുകയും ചെയ്തതിനുശേഷമാണ് സ്വവർഗാനുരാഗം എന്നത് ജനിതക അവസ്ഥയല്ലെന്ന് സ്ഥിരീകരിച്ചത്.

ലൈംഗിക ആഭിമുഖ്യം ജനിതകപരമായി നിർണ്ണയിക്കപ്പെടുന്നുതാണെന്നും സ്വവർഗാനുരാഗം ഒരു നിശ്ചിത ദിശാബോധത്തോടെ ജനിക്കുന്നതാണെന്നുമാണ് അടുത്ത കാലഘട്ടങ്ങളിൽ എൽജിബിടി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ വാദിക്കാറുള്ളത്. മാത്രമല്ല നിരവധി മനശാസ്ത്രജ്ഞന്മാരും ആരോഗ്യവിദഗ്ധരും ഇതേ അഭിപ്രായക്കാരാണ്. എന്നാൽ ആരും സ്വവർഗാനുരാഗികളായി ജനിക്കുന്നില്ലെന്നും അതൊരു മാനസിക പ്രശ്‌നമാണെന്നുമുള്ള കത്തോലിക്ക സഭയുടെ പഠനത്തിന് ഊന്നൽ നൽകുന്നതും ഊട്ടിയുറപ്പിക്കുന്നതുമാണ് പുതിയ കണ്ടെത്തൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?