Follow Us On

19

February

2020

Wednesday

നിങ്ങൾക്കുള്ളത് അമൂല്യമായ ഉത്തരവാദിത്വം; അമ്മമാരുടെ ദൗത്യവും വിളിയും ഓർമിപ്പിച്ച് ഓസ്ട്രേലിയൻ സഭ

നിങ്ങൾക്കുള്ളത് അമൂല്യമായ ഉത്തരവാദിത്വം; അമ്മമാരുടെ ദൗത്യവും വിളിയും ഓർമിപ്പിച്ച് ഓസ്ട്രേലിയൻ സഭ

സിഡ്‌നി: അമ്മമാരുടെ ദൗത്യവും വിളിയും ഓർമിപ്പിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നി അതിരൂപത. സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ,  ഗർഭിണികൾക്കുവേണ്ടി പ്രത്യേകം അർപ്പിച്ച ദിവ്യബലിയും സമർപ്പണ പ്രാർത്ഥനയും പങ്കെടുത്തവർക്കെല്ലാം പുത്തനനുഭവമായി.

അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സ്ത്രീകൾ പങ്കെടുക്കാനെത്തിയതും ശ്രദ്ധേയമായിരുന്നു. ആർച്ച്ബിഷപ്പ് ആന്തണി ഫിഷറിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. അമ്മമാരേ, നിങ്ങളുടേത് അമൂല്യമായ അനുഗ്രഹവും ഉത്തരവാദിത്വവുമാണെന്ന ആമുഖത്തോടെ അദ്ദേഹം പങ്കുവെച്ച സന്ദേശവും പുതുബോധ്യങ്ങൾ പകരുന്നതായിരുന്നു.

വ്യക്തിയെന്ന നിലയ്ക്ക് എല്ലാവരും സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഓരോ വ്യക്തിയും, ഗർഭപാത്രം മുതൽ ശവകുടീരം വരെ, ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന ക്രീസ്തിയവിശ്വാസം ഒരു ദാനമാണ്. മാറ്റമില്ലാത്ത  മൂല്യവും അന്തസുമുണ്ട് അതിനെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉത്തരവാദിത്വത്തെ നിസാരമായി കാണരുത്. നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്താൻ നിങ്ങൾ കൊണ്ടുവരുമ്പോൾ, നിങ്ങൾ ദൈവത്തിനും സഭയ്ക്കും അവരെ സമർപ്പിക്കുകയാണ്. അതുവഴി കത്തോലിക്കാ വിശ്വാസത്തിൽ ദൈവത്തെ അറിഞ്ഞും ദൈവസ്നേഹത്തിലും വളരാൻ ഇടയാകും. ദൈവത്തോട് സ്നേഹബന്ധത്തിലായിരിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം.

മറ്റുള്ളവരോട് ദയയുള്ളവരുമായിരിക്കാൻ മക്കളെ പരിശീലിപ്പിക്കണം. ഈ അവസരം നിസാരമായി കാണരുത്, മറിച്ച് നിങ്ങളുടെ കുഞ്ഞുങ്ങളെ സ്വർഗത്തിലേക്കുള്ള പാതയും നിത്യസന്തോഷവും കാണിക്കാനുള്ള അവസരമാണ്, വലിയ വിളിയായി ഓരോ അമ്മമാരും സ്വീകരിക്കണം. അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ അമ്മമാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?