Follow Us On

20

September

2019

Friday

ദയാവധം തുടരാമെന്ന് അപ്പീൽ കോടതി; ഡോ. ഗ്ലാസ്മാൻ സുപ്രീം കോടതിയിലേക്ക്?

ദയാവധം തുടരാമെന്ന് അപ്പീൽ കോടതി; ഡോ. ഗ്ലാസ്മാൻ സുപ്രീം കോടതിയിലേക്ക്?

ന്യൂജേഴ്‌സി: ദയാവധത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ വിലക്ക് ന്യൂ ജേഴ്‌സി അപ്പീൽ കോടതി പിൻവലിച്ചതോടെ ന്യൂജേഴ്‌സിയിലെ വിശ്വാസീസമൂഹം ആശങ്കയിൽ. തന്റെ മതപരമായ അവകാശങ്ങളും രോഗികളെ സംരക്ഷിക്കാനുള്ള കടമയും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡോ. യോസേഫ് ഗ്ലാസ്മാൻ കോടതിയെ സമീപിച്ചതിന്റെ ഫലമായാണ് താൽക്കാലിക വിലക്ക് സമ്പാദിക്കാനായത്.

എന്നാൽ, ഡോക്ടർ തന്റെ പക്ഷം വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും മാരകരോഗികളുടെ അവകാശങ്ങൾ വേണ്ടവിധം പരിഗണിക്കുന്നതിൽ കീഴ്‌ക്കോടതി പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ കോടതി വിലക്ക് പിൻവലിച്ചത്. പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ ഡോ. ഗ്ലാസ്മാൻ  സുപ്രീം കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

നിയമത്തിന് അനുസൃതമായി ജീവിതം അവസാനിപ്പിക്കുന്നതിനുള്ള അവകാശങ്ങളാണ് നിയമസഭ നിർണയിച്ചിരിക്കുന്നത്. മാറാ രോഗങ്ങളും  ആറു മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം നൽകണമെന്ന് അനുശാസിക്കുന്ന ബിൽ ഏപ്രിലിലാണ് ന്യൂജേഴ്‌സിയിൽ പ്രാബല്യത്തിലായത്.

അതേസമയം ജീവൻ അവസാനിപ്പിക്കുന്ന മരുന്നുകൾ ഒഴിവാക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യം ഡോക്ടർമാർക്ക് ഉണ്ടെന്ന് പറയുമ്പോഴും രോഗികൾക്ക് നിർബന്ധിത ആത്മഹത്യയോ ദയാവധമോ നൽകാൻ ഡോക്ടർമാരെ നിർബന്ധിതരാക്കുന്ന തരത്തിലാണ് നിയമം പാസാക്കിയിരിക്കുന്നതെന്ന് ഡോ. യോസേഫ് ഗ്ലാസ്മാൻ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?