Follow Us On

17

February

2020

Monday

ഇടുങ്ങിയ വാതിലിലൂടെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ മറിയം സഹായിക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ

ഇടുങ്ങിയ വാതിലിലൂടെ  സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍  മറിയം സഹായിക്കും:  ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗത്തിലേക്കുള്ള വഴി ക്ലേശം നിറഞ്ഞതും വാതില്‍ ഇടുങ്ങിയതുമാണെങ്കിലും ആ വഴിയിലൂടെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ച ഈശോയുടെ അമ്മയായ മറിയം, അതിലൂടെ പ്രവേശിക്കാന്‍ നമ്മെയും സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘സ്വര്‍ഗത്തിന്റെ വാതില്‍’ എന്ന പേരില്‍ മറിയത്തെ വിളിച്ച് പ്രാര്‍ഥിക്കാമെന്നും ത്രികാലജപത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ഹൃദയത്തിലേക്കുള്ള വാതിലായ മറിയം എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് പാപ്പ തുടര്‍ന്നു. ‘സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം കുറച്ചു പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ വ്യക്തമാക്കുന്നു. ആ യാത്ര വ്യക്തിപരമായ ഉത്തരവാദിത്വമായി ഏറ്റെടുക്കാനാണ് ഈശോ ക്ഷണിക്കുന്നത്. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതാണെന്നും പലരും അതിലൂടെ കടക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെടുമെന്നും ഈശോ മുന്നറിയിപ്പ് നല്‍കുന്നു’ ; മാര്‍പാപ്പ പറഞ്ഞു.
സ്വര്‍ഗത്തിലേക്കുള്ള പാത വിശാലയമായ ഹൈവേ ആണെന്ന് പറഞ്ഞ് ജനങ്ങളെ ഈശോ വഞ്ചിക്കുന്നില്ല. ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുക എന്നത് എപ്പോഴും സുഖകരമായ കാര്യമല്ല. അതിന് പ്രതിബദ്ധത ആവശ്യമാണ്. സുവിശേഷത്തിന് അനുസൃതമായ ജീവിതം നയിക്കണമെങ്കില്‍ സ്ഥായിയായ പ്രയത്‌നം വേണം. ഈ അര്‍ത്ഥത്തിലാണ് സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നത്; പാപ്പ വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?