Follow Us On

08

August

2020

Saturday

ആഫ്രിക്കയ്ക്ക് പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി

ആഫ്രിക്കയ്ക്ക് പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി

നെയ്‌റോബി/കെനിയ: ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ കീഴില്‍ എസിഐ ആഫ്രിക്ക എന്ന പേരില്‍ ആരംഭിച്ച പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി ആഫ്രിക്കന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരും. ആഫ്രിക്കന്‍ സഭയിലെ വിവിധ ക്രൈസ്തവകൂട്ടായ്മയകളുടെയും സാധാരണക്കാരായ വിശ്വാസികളുടെയും വിശ്വാസകഥകളും നന്മകളും പുറംലോകം അറിയുവാന്‍ പുതിയ വാര്‍ത്ത ഏജന്‍സി കാരണമാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച കെനിയന്‍ ബിഷപ് ജോസഫ് ഒബാനയി പറഞ്ഞു. കെനിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സാമൂഹ്യ സമ്പര്‍ക്കത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാനാണ് ബിഷപ് ഒബാനയി.
യൂറോപ്യന്‍ യൂണിയനും ചൈനയും ഉള്‍പ്പെടെ ലോകത്തിലെ പല പ്രധാനപ്പെട്ട രാജ്യങ്ങളും ക്രൈസ്തവ വിരുദ്ധതയാണ് ഇന്ന് പ്രചരിപ്പിക്കുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച കെനിയയിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ബെര്‍ട്ട് വാന്‍ മേഗന്‍ പറഞ്ഞു. സഭയ്ക്കും ദൈവത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ന് കൂടുതല്‍ മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്തുവിശ്വാസികള്‍ സദ്വാര്‍ത്തയും ദൈവകരുണയും പ്രഘോഷിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
വിശ്വാസസംബന്ധമായ കാര്യങ്ങള്‍ അവഗണിച്ചുകൊണ്ടാണ് സെക്കുലര്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഇഡബ്ല്യുറ്റിഎന്‍ ആഫ്രിക്കന്‍ റീജനല്‍ മാനേജരായ ജോര്‍ജ് വിണ്‍കാര്‍ പറഞ്ഞു. ഫ്രാന്‍സിസ്‌ക്കന്‍ ബ്രദറായ പീറ്റര്‍ താബിച്ചിക്ക് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരം ലഭിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്‍ അദ്ദേഹം ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും ബ്രദറുമാണെന്ന കാര്യം മറച്ചുവച്ചുകൊണ്ട് മിസ്റ്റര്‍ പീറ്റര്‍ താബിച്ചി എന്ന് മാത്രം വിശേഷിപ്പിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഇതുവരെ സഭയുടെ വീഴ്ചകള്‍ മാത്രമാണ് പുറം ലോകത്തോട് മാധ്യമങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നത്. നന്മകള്‍ എപ്പോഴും മൂടിവയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കടന്നുവരവോടെ ഈ സ്ഥിതി മാറുമെന്ന് ജോര്‍ജ് പറഞ്ഞു. ദക്ഷിണ സുഡാനിലെ റുംബക് രൂപതാംഗമായ ഫാ. ഡോണ്‍ ബോസ്‌കോ ഒനയല്ലയ്ക്കാണ് ആഫ്രിക്കന്‍ വാര്‍ത്താ ഏജന്‍സിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബി ആസ്ഥാനമാക്കിയാണ് ഈ മാധ്യമ അപ്പസ്‌തോലേറ്റ് പ്രവര്‍ത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?