Follow Us On

19

April

2024

Friday

നൊബേല്‍ ജേതാവ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയില്‍

നൊബേല്‍ ജേതാവ് പൊന്തിഫിക്കല്‍  ശാസ്ത്ര അക്കാദമിയില്‍

വത്തിക്കാന്‍ സിറ്റി: രസതന്ത്രത്തില്‍ നൊബേല്‍ സമ്മാന ജേതാവായ പ്രമുഖ ജര്‍മ്മന്‍ ഊര്‍ജ്ജതന്ത്രജ്ഞന്‍ പ്രൊഫസര്‍ സ്റ്റെഫാന്‍ വാള്‍ട്ടര്‍ ഹെല്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയില്‍ നിയമിതനായി. വത്തിക്കാനില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
1962 ഡിസംബര്‍ 23ന് റൊമാനിയയില്‍ ജനിച്ച, 57 വയസുകാരനായ സ്റ്റെഫാന്‍ വാള്‍ട്ടര്‍ നിലവില്‍ ജര്‍മനിയിലെ ഗോട്ടിന്‍ഗെന്‍ മാക്‌സ് പ്ലാങ്ക് ബയോഫിസിക്കല്‍ കെമിസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഹീഡ്ബര്‍ഗിലെ മാക്‌സ് പ്ലാങ്ക് മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനത്തിന്റെയും ഡയറക്ടറാണ്. നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായ ഇദ്ദേഹത്തിന് നൊബേല്‍ പ്രൈസ് ലഭിച്ചത് 2014ല്‍ ആയിരുന്നു.
ശാസ്ത്രരംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കുന്ന അക്കാദമികളിലൊന്നായ പൊന്തിഫിക്കല്‍ സയന്‍സ് അക്കാദമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്റ്റെഫാന്‍ വാള്‍ട്ടര്‍ പ്രതികരിച്ചു. 1936ല്‍ പത്താം പിയൂസ് മാര്‍പാപ്പയാണ് വത്തിക്കാന്‍ സിറ്റിയില്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമി ആരംഭിച്ചത്. വിവിധ ശാസ്ത്ര വിഷയങ്ങളില്‍ പുരോഗതിയും വിജ്ഞാനശാസ്ത്ര പ്രശ്‌നങ്ങളില്‍ പരിഹാരവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൊന്തിഫിക്കല്‍ സയന്‍സ് അക്കാദമി ആരംഭിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?