Follow Us On

19

February

2020

Wednesday

നേതാക്കളേ, യുദ്ധം അരുത്: അന്നും ഇന്നും എന്നും പ്രസക്തം വിശുദ്ധ തെരേസയുടെ കത്ത്

നേതാക്കളേ, യുദ്ധം അരുത്: അന്നും ഇന്നും എന്നും പ്രസക്തം വിശുദ്ധ തെരേസയുടെ കത്ത്

ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കാൻ അഭ്യർത്ഥിച്ച് യു.എസ് പ്രസിഡന്റ് ജോർജ് ബുഷിനും ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും കൊൽക്കത്തയിലെ വിശുദ്ധ തെരേസ 1991ൽ അയച്ച കത്ത് ഇന്നും പ്രസക്തമാണ്.

പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും,

ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുകയാണ്. യുദ്ധം ഒഴിവാക്കുന്നതിന് ക~ിനാധ്വാനം ചെയ്യണമെന്നും ദൈവത്തിന്റെ സമാധാനത്തിനുവേണ്ടി പരസ്പരം അനുരഞ്ജനപ്പെടണമെന്നും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു. തർക്കം പറഞ്ഞൊതുക്കുക. വൈരം അവസാനിപ്പിച്ച് ഐക്യത്തിലെത്തുക.

യുദ്ധത്തിന് ഇരുകൂട്ടർക്കും നിങ്ങളുടെ ജനത്തിനുവേണ്ടി നിങ്ങളുടേതായ ന്യായങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് സമാധാനം എന്തെന്ന് പ~ിപ്പിക്കാൻ ലോകത്തിലേക്ക് വന്നവന്റെ സ്വരമാണ്. ഇരുകൂട്ടർക്കും അധികാരവും ശക്തിയുമുണ്ട്. എന്നാൽ ദൈവത്തിന്റെ പ്രതിഛായയായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ഓർമിക്കുക.

ദയവായി ദൈവേഷ്ടം എന്തെന്ന് ശ്രദ്ധിച്ചാലും. ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്‌നേഹത്താലാണ്. സ്‌നേഹിക്കപ്പെടാനാണ്. നമ്മുടെ ശത്രു വഴി നശിപ്പിക്കപ്പെടാനല്ല. യുദ്ധത്തിൽ താൽക്കാലികമായി വിജയികളും പരാജിതരും ഉണ്ടാകും. എന്നാൽ ഭീതിയോടെമാത്രം മനസ്സിലാക്കാൻ കഴിയുന്ന യുദ്ധം അത് സഹനത്തെയും വേദനയെയും ന്യായീകരിക്കില്ല.

നിങ്ങളുടെ മാരകായുധങ്ങൾമൂലം നഷ്ടപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ അവസ്ഥ ആർക്ക് ന്യായീകരിക്കാൻ കഴിയും?

എന്ന്,

മദർ തെരേസ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?