Follow Us On

19

February

2020

Wednesday

ഗർഭച്ഛിദ്ര അനുകൂല പരാമർശം ഒഴിവാക്കി ‘ജി7’ രാജ്യങ്ങൾ; പിന്നിൽ ട്രംപ് എഫെക്ട്?

ഗർഭച്ഛിദ്ര അനുകൂല പരാമർശം ഒഴിവാക്കി  ‘ജി7’ രാജ്യങ്ങൾ; പിന്നിൽ ട്രംപ് എഫെക്ട്?

വാഷിംഗ്ടൺ ഡി.സി: ഏറ്റവും വലിയ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ജി7’ ഉച്ചകോടിക്കുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽനിന്ന് ഗർഭച്ഛിദ്ര അനുകൂല പരാമർശം ഒഴിവാക്കാൻ കാരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫെക്ടാണോ? ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടുകൾ പ്രസ്താവനയിൽ ഉൾപ്പെടുത്തണമെന്ന ‘ജി7’ ഉപദേശക സമിതിയുടെ നിർദേശത്തെ തള്ളിക്കളയാൽ രാഷ്ട്രത്തലവന്മാരെ പ്രേരിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ സാന്നിധ്യമാണെന്നാണ് നയതന്ത്രജ്ഞരുടെ അഭിപ്രായം.

എന്തായാലും യു.എസിനു പുറമെ കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ‘ജി7’ ഗർഭച്ഛിദ്ര അനുകൂല നിലപാട് തള്ളിക്കളഞ്ഞ നടപടി അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഭ്രൂണഹത്യ മൗലിക അവകാശമാണെന്നും ലിബറൽ ഭ്രൂണഹത്യ നയങ്ങൾ പിന്തുടരുന്ന കാനഡ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നുമാണ് ഉപദേശക സമിതി പ്രസ്താവിച്ചിരുന്നത്. എന്നാൽ ഉച്ചകോടിയിൽ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രസ്തുത നിർദേശങ്ങൾ തള്ളിക്കളഞ്ഞ് പുതിയ പ്രസ്താവന പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ‘ജി7’ അധ്യക്ഷ പദവി കാനഡ വഹിച്ചിരുന്ന സമയത്താണ് ഉപദേശക സമിതി രൂപീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?