Follow Us On

18

April

2024

Thursday

ഈശോയുടെ മുൾക്കിരീടം പാരിസിൽ പുനപ്രതിഷ്ഠിച്ചു; തീക്ഷ്ണതയോടെ വിശ്വാസീസമൂഹം

ഈശോയുടെ മുൾക്കിരീടം പാരിസിൽ പുനപ്രതിഷ്ഠിച്ചു; തീക്ഷ്ണതയോടെ വിശ്വാസീസമൂഹം

പാരിസ്: നോട്രെ ദാം കത്തീഡ്രലിലെ തീപിടുത്തത്തിൽനിന്നും സുരക്ഷിതമായി സംരക്ഷിച്ചിരുന്ന ഈശോയുടെ മുൾക്കിരീടം പുനപ്രതിഷ്ഠിച്ച് പാരിസിലെ സഭാനേതൃത്വം. പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനായി പാരീസിലെ സെന്റ് ജെർമെയ്ൻ എൽ അക്‌സറോയിസ് ദൈവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്രമസാധ്യതകളെ മറികടന്ന് തിരുശേഷിപ്പ് വിണ്ടും പ്രതിഷ്ഠിച്ചതിന്റെ തീക്ഷ്ണതയിലാണ് വിശ്വാസീസമൂഹം.

ലൂയി ഒമ്പതാമൻ രാജാവാണ് ഈശോയുടെ കുരിശുമരണ സമയത്ത് അവിടുത്തെ ശിരസിൽ വച്ചിരുന്ന മുൾക്കിരീടം പതിമൂന്നാം നൂറ്റാണ്ടിൽ പാരീസിലേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ നോട്രെ ദാം കത്തീഡ്രലിൽ തീപിടുത്തമുണ്ടായപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന ഈ അമൂല്യ തിരുശേഷിപ്പ് അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് മാറ്റുകയായിരുന്നു. ലൂവ്രെ മ്യൂസിയത്തിലെ ഒരു സ്ഥലത്താണ് തിരുശേഷിപ്പ് സൂക്ഷിച്ചിരുന്നത്.

തീപിടുത്തത്തെതുടർന്ന് തകർക്കപ്പെട്ട നോട്രെഡാം കത്തീഡ്രൽ താത്കാലികമായി പുതുക്കിപണിയുകയും വിശ്വാസികൾക്ക് സമർപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ തിരുശേഷിപ്പ് കത്തീഡ്രലിലേയ്ക്ക് തിരികെ കൊണ്ടുവരാൻ വൈകുകയയും പിന്നീട് പാരീസിലെ സെന്റ് ജെർമെയ്ൻ എൽ അക്‌സറോയിസ് ദൈവാലയത്തിൽ പുനപ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?